കോട്ടയത്ത് സൈബർ ആക്രമണത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു..! പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയത്ത് സൈബർ ആക്രമണത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കടുത്തുരുത്തി എസ് എച്ച് ഒയെയാണ് പ്രവർത്തകർ ഉപരോധിച്ചത്. ഇവരെ പോലീസ് അറസ്റ് ചെയ്തു നീക്കി. ഇതിനിടയിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
സുഹൃത്തിന്റെ സൈബർ ആക്രമണത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ആതിര ആത്മഹത്യ ചെയ്തത്.
സംഭവം നടന്ന് 3 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിലാണ് പ്രതിഷേധം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാവിലെയാണ് കോതനെല്ലൂർ സ്വദേശിനിയായ ആതിരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തായിരുന്ന അരുൺ എന്ന വ്യക്തിയുടെ സൈബർ അധിക്ഷേപത്തിൽ മനം നൊന്തായിരുന്നു മരണം. ഇയാളുടെ മോശം സ്വഭാവത്തെ തുടർന്ന് യുവതി ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. കൂടാതെ മറ്റൊരു വിവാഹാലോചന കൂടി വന്നതോടെ സൈബർ അധിക്ഷേപം ഇരട്ടിയായി.
പൊലീസിൽ പരാതി നല്കിയിട്ടും ഭീഷണികൾ തുടർന്നിരുന്നു. അതുകൊണ്ട് തന്നെ ഇത് ആസൂത്രിതമായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്
അരുണിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
അതേസമയം, ആതിരയുടെ മൃതദേഹം സംസ്കരിച്ചു.