കോട്ടയം കടപ്പാട്ടൂരിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ പോലീസ് ഓഫീസറെ ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; ബൈപ്പാസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കാർ കയറ്റി വിടാൻ വൈകിയതിന്റെ പേരിലാണ് ഉദ്യോ​ഗസ്ഥനെ പ്രതികൾ ആക്രമിച്ചത്

Spread the love

കോട്ടയം: കടപ്പാട്ടൂർ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തു വന്നിരുന്ന സ്പെഷ്യൽ പോലീസ് ഓഫീസറെ ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം പുതിയ പറമ്പിൽ ജിജി കുര്യൻ (37), കൊണ്ടൂർ ചേറ്റുതോട് ഭാഗത്ത് തെക്കേൽ ജിൻസ് (31) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇവർ ഇന്നലെ വൈകിട്ട് കടപ്പാട്ടൂർ ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന അഖിൽ ബെന്നി എന്ന സ്പെഷ്യൽ പോലീസ് ഓഫീസറെ ആക്രമിക്കുകയായിരുന്നു. ബൈപ്പാസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കാർ കയറ്റി വിടാൻ താമസിച്ചതിന്റെ പേരിലാണ് ഇയാളെ ആക്രമിച്ചത്.

ഇവർ ഇരുവരും പാലാ ഇൻഡസിന്റെ് ബാങ്ക് ജീവനക്കാരാണ്. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ അരുൺകുമാർ,നിഷാദ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group