video
play-sharp-fill

കോട്ടയത്ത് ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നു പുറത്താക്കി

കോട്ടയത്ത് ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നു പുറത്താക്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം. ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയായ വില്ലൂന്നി കോളനി ഭാഗത്ത് പിഷാരത്ത് വീട്ടില്‍ സൂര്യദത്തിനെ (22) കാപ്പാ ചുമത്തി ജില്ലയില്‍ നിന്നു പുറത്താക്കി.

ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഒരു വര്‍ഷക്കാലത്തേക്ക് ജില്ലയില്‍ നിന്നു നാടുകടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ അതിക്രമിച്ചുകയറി ദേഹോപദ്രവമേല്‍പ്പിക്കുക, ആക്രമിച്ച്‌ ഗുരുതര പരിക്കേല്‍പ്പിക്കുക, വധശ്രമം നടത്തുക, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതി.

ഇയാളുടെ സഹോദരനും കൂട്ടാളിയുമായിരുന്ന വിഷ്ണുദത്തിനെ 2022 ഫെബ്രുവരി മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് നാടുകടത്തിയിരുന്നു.