play-sharp-fill
കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു; കൊലപാതകശ്രമം ,അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശിയെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്

കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു; കൊലപാതകശ്രമം ,അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശിയെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്

കോട്ടയം: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകശ്രമം ,അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. ചങ്ങനാശ്ശേരി പൂവം ഭാഗത്ത് എ.സി കോളനിയിൽ ഉണ്ണിത്തര വീട്ടിൽ മനു (29) വിനെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി ചങ്ങനാശ്ശേരി, ചിങ്ങവനം, എന്നീ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി , വീടുകയറി ആക്രമിക്കുക തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ഇയാൾ നിലവിൽ കാപ്പ നിയമപ്രകാരം ആറുമാസക്കാലത്തേക്ക് എല്ലാ ബുധനാഴ്ചയും, ശനിയാഴ്ചയും ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ഓഫീസിൽ എത്തി ഒപ്പിട്ടു വരുന്നതിനിടയിലാണ് വീണ്ടും കൊലപാതക ശ്രമ കേസിൽ പ്രതിയാവുകയും , തുടര്‍ന്ന് വീണ്ടും കാപ്പ നിയമപ്രകാരം കരുതൽ തടങ്കലില്‍ അടയ്ക്കുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.