വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃക്കൊടിത്താനം സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.

തൃക്കൊടിത്താനം മാടപ്പള്ളി കുറുമ്പനാടം ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഗിരീഷ്‌ മകന്‍ സുബീഷ് (23) നെയാണ് കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. ഒരു വർഷത്തേക്കാണ് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം, കറുകച്ചാൽ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ, വധശ്രമം, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വീടുകയറി ആക്രമിക്കുക, വസ്തുവകകൾ നശിപ്പിക്കുക, പെപ്പർസ്പ്രേ ഉപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് കേസ്സുകളിൽ പ്രതിയായിട്ടുള്ളയാളാണ് ഇയാള്‍.

നിരന്തര കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി, കൂടുതല്‍ പേര്‍ക്ക് കാപ്പ ചുമത്തുന്നതുൾപ്പടെയുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് പറഞ്ഞു.