കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളില്‍ പ്രതി; ചങ്ങനാശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

Spread the love

കോട്ടയം: കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.

video
play-sharp-fill

ചങ്ങനാശ്ശേരി വാഴപ്പള്ളി നേർച്ചപ്പാറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സജാദ് മകൻ ഷിഹാൻ സജാദ് (20) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ ചങ്ങനാശേരി സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, തുടങ്ങിയ ക്രിമിനൽ കേസുകളില്‍ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.