
കോട്ടയം: കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പനച്ചിക്കാട്, പന്നിമറ്റം വായനശാല ഭാഗത്ത് പണയില്‍ വീട്ടിൽ ജിഷ്ണു എം.ജെ (28) നെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ഒൻപത് മാസക്കാലത്തേക്ക് പുറത്താക്കിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ഈസ്റ്റ്, വാകത്താനം, മുണ്ടക്കയം , ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, മോഷണം, അടിപിടി, മയക്കുമരുന്ന് വില്പന, തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.



