
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം; ജില്ലാ പോലീസിന്റെയും ചങ്ങനാശ്ശേരി അതിരൂപതയുടേയും നേതൃത്വത്തിൽ എസ്.ബി ഹൈസ്കൂളിൽ സാൻ പദ്ധതിയുടെ ഉദ്ഘാടനം നടന്നു
സ്വന്തം ലേഖകൻ
കോട്ടയം: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിൽ ജില്ലാ പോലീസിന്റെയും ചങ്ങനാശ്ശേരി അതിരൂപത സ്കൂൾമാനേജ്മെന്റിന്റെയും ആത്മതാകേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിനാചരണവും, കലാലയ ലഹരി മുക്ത പദ്ധതിയായ SAN-2023 (Students Against Narcotics) ന്റെ ഉദ്ഘാടനം നടന്നു.
ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂളിൽ വച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് നിർവ്വഹിച്ചു. ലഹരി ഉപയോഗത്തിൽപ്പെട്ട കൊച്ചു കുട്ടികളെ കുറ്റവാളികളായി കാണാതെ അവരെ ഇരകളായി കണ്ട് അവർക്ക് ബോധവൽക്കരണം നടത്തി സമൂഹത്തിൽ അവരെയും ഉയർത്തിക്കൊണ്ടു വരേണ്ട ആവശ്യകതയെക്കുറിച്ചും എസ്.പി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിച്ചു.
ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ച ചടങ്ങില്‍ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി. സി.ജോൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
