ജെ.വി ഫിലിപ്പ് കുട്ടി അപമാനിച്ചു; പൊതുപ്രവർത്തക  കോടതിയിലേക്ക്

ജെ.വി ഫിലിപ്പ് കുട്ടി അപമാനിച്ചു; പൊതുപ്രവർത്തക കോടതിയിലേക്ക്

സ്വന്തം ലേഖകൻ

കോട്ടയം: സ്വതന്ത്ര സ്ഥാനാർത്ഥിയായി കോട്ടയം നഗരസഭയുടെ പതിനേഴാം വാർഡിൽ മൽസരിച്ച ജെ വി ഫിലിപ്പുകുട്ടി തന്റെ വീട്ടുപടിക്കലെത്തി മൈക്കിലൂടെ ഭീഷണിപ്പെടുത്തുകയും അപമാനിച്ച് സംസാരിക്കുകയും ചെയ്ത സംഭവത്തിൽ പരാതിക്കാരി കോടതിയെ സമീപിക്കുന്നു. കഞ്ഞിക്കുഴി സ്വദേശിനിയും ഫിലിപ്പ് കുട്ടിയുടെ എതിർ സ്ഥാനാർത്ഥിയുമായിരുന്ന രാജി ചന്ദ്രനാണ് കോടതിയെ സമീപിക്കുന്നത്. വാർഡിലെ പല വീടുകളിലും ഫിലിപ്പ് പോയി തന്നെ പറ്റി മോശമായി സംസാരിച്ചതായും, അംഗീകാരമില്ലാത്ത വ്യാജ സംഘടനയുടെ സ്ഥാനാർത്ഥിയാണെന്നും, മറ്റും പ്രചരിപ്പിച്ചിരുന്നു.

ഫിലിപ്പിന്റെ ഇത്തരത്തിലുള്ള ദുഷ് പ്രവൃത്തി മൂലമാണ് കഴിഞ്ഞ തവണ 487 വോട്ടു നേടിയ തനിക്ക് ഇത്തവണ വോട്ട് കുറഞ്ഞതെന്നും രാജി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഡ്രൈവിംഗ് പരിശീലകൻ കൂടിയായ ഫിലിപ്പ് യാതൊരു അടിസ്ഥാനവുമില്ലാതെ പല സ്ത്രീകളേ പറ്റിയും ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നയാളാണെന്നും, ആയതിനെല്ലാം പരാതികൾ ഉള്ളതായും രാജി ആരോപിക്കുന്നു. ഫിലിപ്പുകുട്ടിയും അനസ് ബി എന്നയാളും നടത്തുന്ന പല അനധികൃത ഇടപാടുകൾക്കെതിരെയും രാജി മുൻപ് പരാതികൾ നല്കുകുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. അതിൻ്റെ വൈരാഗ്യത്തിലാണ് കല്ലുപുരയ്ക്കൽ ഭാഗത്ത് താമസിക്കുന്ന ഫിലിപ്പ് ദേവലോകം വാർഡൽ വന്ന് മൽസരിക്കുകയും ഇത്തരം അസത്യ പ്രചാരണം നടത്തിയതെന്നും രാജി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group