
കോട്ടയം: ജില്ലയിലേക്ക് ഹോം ഗാർഡുകളെ നിയമിക്കുന്നതിന് ജില്ല ഫയർ ഓഫീസറുടെ കാര്യാലയം അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ ജൂൺ 30ന് മുമ്പായി ജില്ല കാര്യാലയത്തിൽ അപേക്ഷ നല്‍കണം.
പ്രായം
35 വയസ് മുതൽ 58 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം.
സ്ത്രീകൾക്കും, പുരുഷന്മാർക്കും അപേക്ഷിക്കാം.
ശാരീരികമായി ഫിറ്റായിരിക്കണം.
ആർമി, നേവി, എയർ ഫോഴ്സ് തുടങ്ങിയ സേനകളിൽ നിന്നോ, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, എൻഎസ്ജി, എസ്എസ്ബി, അസം റൈഫിള്‍സ് തുടങ്ങിയ അർദ്ധ സൈനിക സേനകളിനിന്നോ, കേരളാ പോലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നോ വിരമിച്ചവരായിരിക്കണം.
തെരഞ്ഞെടുപ്പ്
കായിക ക്ഷമത പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർഥികളിൽ നിന്ന് പ്രായം കുറഞ്ഞവർക്ക് മുൻഗണന നല്കി റാങ്ക് പട്ടിക തയ്യാറാക്കി. അതിൽ നിന്ന് യോഗ്യതക്കനുസരിച്ച് നിയമനങ്ങൾ നടത്തും.
അപേക്ഷ
താല്പര്യമുള്ളവർ 0481 256 7442 എന്ന നമ്ബറിൽ വിളിച്ച് അപേക്ഷയുടെ വിശദവിവരങ്ങള്‍ അറിയുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30 വൈകീട്ട് അഞ്ച് മണി. അപേക്ഷ ഫോമിനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോട്ടയം ജില്ല ഫയർ ഓഫീസുമായും ബന്ധപ്പെടാം.