
പോലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും സഹായവുമായി കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം; കുറഞ്ഞ നിരക്കിൽ ആംബുലൻസ് സർവീസ് സംവിധാനം ഒരുക്കുന്നു; ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ് ഐപിഎസിന്റെ നേതൃത്വത്തിൽ ഒക്ടോബർ 2ന് മന്ത്രി വി എൻ വാസവൻ പദ്ധതി ഉദ്ഘാടനം ചെയ്യും
കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം അതിന്റെ ഒരു നാഴികകല്ല് കൂടി പിന്നിടുന്നു. കോട്ടയം ജില്ലയുടെ പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപംകൊണ്ട കോട്ടയം ജില്ലാ സഹകരണ സംഘം ജീവനക്കാർക്ക് ആശ്വസം പകരുന്ന സ്ഥാപനമായി മാറികഴിഞ്ഞു.
പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ ആശ്രിതർക്കും കൂടാതെ പൊതുജനങ്ങൾക്കും സഹായകരമായ തരത്തിൽ കുറഞ്ഞ നിരക്കിൽ ആംബുലൻസ് സർവീസ് സംവിധാനം ഒരുക്കുക എന്ന ലക്ഷ്യവുമായി ജില്ലാ പോലീസ് സഹകരണ സംഘം ആംബുലൻസ് സർവീസ് ആരംഭിക്കുന്നു.
പുതിയതായി തുടങ്ങുന്ന പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 2ന് (ബുധൻ) 3 മണിക്ക് സൊസൈറ്റി അങ്കണത്തിൽ വച്ച് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ് ഐപിഎസിന്റെ നേതൃത്വത്തിൽ ചടങ്ങ് നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0