
‘ഗസറ്റഡ് തല്ലുമാലയ്ക്ക്’ പിന്നാലെ അകത്തളത്തിലെ അഴിമതിക്കഥകള്‍ പുറത്ത്; കോട്ടയം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ നടക്കുന്നത് വന്‍ അഴിമതി; കെടുകാര്യസ്ഥതയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്ന് സൂചന
സ്വന്തം ലേഖകന്‍
കോട്ടയം: വിവരാവകാശ രേഖകള്‍ പ്രകാരം ശേഖരിച്ച കോട്ടയം ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസിലെ കെടുകാര്യസ്ഥതയുടെ കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്ന് സൂചന. അഴിമതി പുറത്തുവന്നാലുടന്‍ മുഖ്യ മന്ത്രിയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് വിവരാവകാശ പ്രവര്‍ത്തകര്‍.
കഴിഞ്ഞ ദിവസം ഓഫീസിനുള്ളില്‍ വച്ച് മര്‍ദ്ദനത്തിനിരയായായ വനിതാ ജീവനക്കാരിയ്ക്ക് വാഴൂരിലേയ്ക്ക് സ്ഥലംമാറ്റ ഉത്തരവ് വന്ന് ഒരുമാസത്തിലേറെയായിട്ടും ജില്ലാ പ്രൊജക്റ്റ് ഡയറക്ടര്‍ വിടുതല്‍ നല്‍കിയിട്ടില്ല.
പരാതിയുമായി മുന്നോട്ടു പോയാല്‍ തന്റെ മേലധികരിയ്ക്കു ബുദ്ധിമുട്ടുണ്ടായാലോ എന്നു പരാതിക്കാരിയ്ക്കു ആശങ്കയുള്ളതിനാല്‍ മുന്നോട്ടു പോകാന്‍ സാധ്യതയില്ല എന്നാണ് ജീവനക്കാര്‍ക്കിടയിലെ സംസാരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് ജില്ലാ പഞ്ചായത്തിലെ ദാരിദ്ര ലഘൂകരണ വിഭാഗം ഓഫീസിലെ ഗസറ്റഡ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ കീഴ് ജീവനക്കാരിയെ തല്ലിയത്. മേലുദ്യോഗസ്ഥ കീഴുദ്യോഗസ്ഥയെ മര്‍ദ്ദിച്ചതിനേ തുടര്‍ന്ന് മറ്റ് ജീവനക്കാരും സംഘടിച്ചതോടെ ഓഫീസില്‍ സംഘര്‍ഷാവസ്ഥയായിരുന്നു. തല്ലിയതും തല്ല് കൊണ്ടതും ഇടത് സംഘടനാ പ്രവര്‍ത്തകരാണ്. ഓഫീസിലെ ജീവനക്കാര്‍ തമ്മില്‍ മുന്‍പും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി മറ്റ് ജീവനക്കാര്‍ പറയുന്നു.