
കോട്ടയം : കരാർ കമ്പനിക്ക് എതിരെ പരാതി നൽകി, കെട്ടിട നിർമാണം ഉപേക്ഷിച്ച് ജില്ലാ ജനറൽ ആശുപത്രിയുടെ ലേബർ കോൺട്രാക്ടർ. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ജനറൽ ആശു പത്രിയുടെ 10 നില കെട്ടിടത്തി ന്റെ പണിയാണ് ഉപേക്ഷിച്ചത്. ലേബർ കോൺട്രാക്ടർ വാകത്താനം വടക്കേത്തറ എസ് സുനിൽ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.
പരാതി ഇങ്ങനെ:-
കമ്പനിയിൽ നിന്നു പണിയായുധങ്ങൾ തരാത്തതിനാൽ വാടകയ്ക്ക് എടുത്താണു പണി ആരംഭിച്ചത്. നഷ്ടം നി ത്താമെന്ന് ഉറപ്പ് തന്നിരുന്നെങ്കിലും പാലിച്ചില്ല. ഒന്നര ലക്ഷം രൂപ കിട്ടാനുണ്ട്. സൈറ്റ് ഓഫിസർമാർക്കു കെട്ടിടം പണിയെക്കുറിച്ച്ധാരണയില്ല. പ്ലാനിൽ 32 എംഎംമുതൽ എല്ലാവിധ കമ്പികളുമുണ്ട്. എന്നാൽ പൈലിങ് വളരെ കുറച്ചാണ് നടത്തിയത്. പൈലിങ്ങിൽ സാങ്കേതിക പിശകുകളുണ്ട്. നിർമാണരീതിയിലെ അപാകം സംബന്ധിച്ച് തൊഴിലാളികൾ കരാർ കമ്പനി പ്രതിനിധികളെ വിവരം അറിയിച്ചെങ്കിലും നടപടിയെടുത്തില്ല. കെട്ടിടനിർമാണ ചട്ടം കൃത്യമായി പാലിക്കാതെയാണു നിർമാണം നടക്കുന്ന തെന്നും പരാതിയിൽ ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അർധ സർക്കാർ സ്ഥാപന മായ ഇൻകെലിനാണു നിർമാണ : ച്ചുമതല. ഇൻകെൽ നിർമാണ കരാർ നൽകിയ ജെയ്ൻ എടുസൈഡ് കമ്പനിയുടെ കൊച്ചി ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരെയാണു സുനിലിന്റെ പരാതി.
എടുസെഡ് കമ്പനിയുടെ വിശദീകരണം ഇങ്ങനെ:-
പരാതിക്കാരൻ എസ്.സുനിലിന്, കരാർ അനുസരിച്ചുള്ള പണം നൽകിയിട്ടുണ്ട്. കമ്പിയുടെ പണി ആയതിനാൽ ടൺ കണക്കാക്കിയാണ് തുക നിശ്ചയിച്ചത്.
എന്നാൽ ലേബർ കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികൾക്ക് മുഴുവൻ ദിവസ വേതനം കണക്കാക്കി തുക കിട്ടണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കാനാവില്ല. കമ്പനി സുനിലിനെ കൂടാതെ മറ്റ് 6 പേർക്കുകൂടി ഉപ കരാർ കൊടുത്തിട്ടുണ്ട്. മറ്റുള്ളവ രെല്ലാം പണി നടത്തുന്നുണ്ട്. പരാതി അടിസ്ഥാനരഹിതമാണ്.
പദ്ധതി ഇങ്ങനെ:-
കിഫ്ബിയിൽനിന്ന് 150 കോടി രൂപ ഉപയോഗിച്ചാണ് മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി നിർമി ക്കുന്നത്. 2,86,850 ചതുരശ്രയടി വിസ്ത്യ തിയുള്ള 10 നില മന്ദിരമാണ് നിർമിക്കുന്നത്. 35 ഒപി ഡിപ്പാർട്‌മെ ന്റുകൾ, 391 ബെഡുകൾ, 10 ഓപ്പറേഷൻ തിയറ്ററുകൾ, സൂപ്പർ സ്പെഷ്യൽറ്റി ഒപി – ഐപി, സി ടി, എംആർഐ മെഷീനുകൾ, മാ മോഗ്രാഫി, ഫാർമസി എന്നിവ കെട്ടിടത്തിലുണ്ട്.



