പഴക്കം, സുരക്ഷയില്ലായ്മ…! കോട്ടയം ജില്ലാ ജയില്‍, പൊന്‍കുന്നം, പാലാ സബ് ജയിലുകള്‍ എന്നിവയ്ക്ക് അര നൂറ്റാണ്ടിലേറെ പഴക്കം; ഉള്ളത് പാർപ്പിക്കാവുന്നതിൻ്റെ ഇരട്ടിയിലധികം പ്രതികൾ; പ്രതികളെക്കാള്‍ ദുരിതത്തിൽ ജീവനക്കാര്‍; ഇനിയും ജയിൽ ചാട്ടമോ…?

Spread the love

കോട്ടയം: വിവിധ പോലീസ് സ്‌റ്റേഷനുകള്‍ നവീകരിക്കാന്‍ പുലര്‍ത്തുന്ന വ്യഗ്രതയൊന്നും ജില്ലയിലെ മൂന്നു ജയിലുകള്‍ സൗകര്യങ്ങളോടെ സുരക്ഷിതമാക്കുന്നതില്‍ സര്‍ക്കാരിനില്ല.

കോട്ടയം ജില്ലാ ജയില്‍, പൊന്‍കുന്നം, പാലാ സബ് ജയിലുകള്‍ എന്നിവയ്ക്ക് അര നൂറ്റാണ്ടിലേറെയാണ് പഴക്കം. പ്രതികളെ പാര്‍പ്പിക്കാവുന്നതിന്‍റെ ഇരട്ടിയോളം പേര്‍ മിക്കപ്പോഴും ഇവിടെ റിമാന്‍ഡിലുണ്ടാകും.
മൂന്നു ജയിലുകളില്‍ നിന്നും മുന്‍പ് പ്രതികള്‍ ചാടിപ്പോയ പല സംഭവങ്ങളുണ്ട്.

കോട്ടയം ജില്ലാ ജയില്‍ ചുറ്റുമതിലില്‍ കമ്പിമുള്ള് കെട്ടിയതിനുശേഷവും ആസാം സ്വദേശിയായ പ്രതി അടുത്തയിടെ ചാടിപ്പോയി. ജില്ലയില്‍ സൗകര്യപ്രദമായ മൂന്നേക്കര്‍ സ്ഥലം അനുവദിച്ച്‌ അവിടെ ജില്ലാജയില്‍ നിര്‍മിക്കണമെന്ന അധികാരികളുടെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരയേക്കറില്‍ വിസ്തൃമായ പൊന്‍കുന്നം സബ് ജയിലിന് ഏഴു പതിറ്റാണ്ട് പഴക്കമുണ്ട്.
കോട്ടയം സബ് ജയില്‍ ജില്ലാ ജയിലായി ഉയര്‍ത്തിയിട്ട് 12 വര്‍ഷം പിന്നിട്ടു. കളക്‌ടറേറ്റിനു സമീപം അരയേക്കറിലാണ് ജില്ലാ ജയില്‍. 70 പേരെ പാര്‍പ്പിക്കാവുന്ന ഇവിടെ 110 പ്രതികളെ വരെ പാര്‍പ്പിക്കേണ്ടിവരാറുണ്ട്.

ആകെയുള്ള അഞ്ചു സെല്ലുകളിലും നിന്നുതിരിയാന്‍ ഇടമില്ലാത്ത സാഹചര്യമാണ്. പാലാ സബ് ജയിലിന് 57 വര്‍ഷത്തെ പഴക്കമുണ്ട്. 40 സെന്‍റ് വിസ്തൃതിയിലാണ് പാലാ ജയില്‍. പ്രതികളെക്കാള്‍ ദുരിതമാണ് ജീവനക്കാര്‍ അനുഭവിക്കുന്നത്.