കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മാർച്ച് 14ന് തുടക്കം; ചലച്ചിത്ര മേളയുടെ സംഘാടനത്തിനായി മന്ത്രി വി.എൻ. വാസവനും മന്ത്രി സജി ചെറിയാനും മുഖ്യ രക്ഷാധികാരികളായി സ്വാഗത സംഘം രൂപീകരിച്ചു

Spread the love

കോട്ടയം: കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 14 ന് ആരംഭിക്കും. മാർച്ച് 18 വരെ കോട്ടയം അനശ്വര തിയേറ്ററിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ചലച്ചിത്ര മേളയുടെ സംഘാടനത്തിനായി സഹകരണ – ദേവസ്വം -തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവനും ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാനും മുഖ്യ രക്ഷാധികാരികളായി സ്വാഗത സംഘവും രൂപീകരിച്ചു.
മാർച്ച് അഞ്ചിന് ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടക്കും.

അന്നുമുതൽ അനശ്വര തിയേറ്റർ വഴിയും ഓൺലൈനായും ഡെലിഗേറ്റ് ഫോമുകൾ വിതരണം ചെയ്യും. മുതിർന്നവർക്ക് 500 രൂപയും വിദ്യാർത്ഥികൾക്ക് 300 രൂപയും ആണ് ഡെലിഗേറ്റ് പാസ് നിരക്ക്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 25 സിനിമകൾ പ്രദർശിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം നിർമ്മാതാവ് ജോയ് തോമസ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ ജയരാജ് അധ്യക്ഷത വഹിച്ചു. സംവിധായകരായ പ്രദീപ് നായർ, ജോഷി മാത്യു, നടൻ ഹരിലാൽ, നഗരസഭാംഗം ടി. എൻ. മനോജ്,തേക്കിൻകാട് ജോസഫ്, വി. ജയകുമാർ, പ്രൊഫ ജോജി ജോൺ പണിക്കർ എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികൾ: സഹകരണ – ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാൻ (മുഖ്യ രക്ഷാധികാരികൾ), സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ചെയർമാൻ പ്രേംകുമാർ (സഹ രക്ഷാധികാരികൾ), കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് (എക്സിക്യൂട്ടീവ് ഡയറക്ടർ), ജയരാജ് ( ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ), പ്രദീപ് നായർ (ജനറൽ കൺവീനർ), സജി കോട്ടയം (കോ ഓർഡിനേറ്റർ), വിനോദ് ഇല്ലംപള്ളി, നിഖിൽ എസ്. പ്രവീൺ (കൺവീനർമാർ), രാഹുൽ രാജ്, ഡി. ജയദേവ്, അനീഷ്കുമാർ ( ജോ.കൺവീനർമാർ).