
കോട്ടയം: ഇന്ത്യൻ സിനിമകളുടെ നേർക്കാഴ്ചയുമായി വെള്ളിത്തിരയിലെത്തുന്ന ചിത്രങ്ങൾക്ക് വൻസ്വീകരണം. കോട്ടയം അനശ്വര തീയറ്ററിൽ നടന്നുവരുന്ന ‘കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യിലാണ് ജീവിതയാഥാർഥ്യങ്ങൾ വിളിച്ചോതുന്ന ചിത്രങ്ങൾ നടക്കുന്നത്. 20ന് ആരംഭിച്ച ചലച്ചിത്ര മേള 26ന് സമാപിക്കും.
കേരളത്തിന്റെ തനത് അനുഷ്ഠാന കലയായ തോൽപ്പാവക്കൂത്തിനെ പ്രമേയമാക്കി രാഹുൽ രാജ് രചനയും സംവിധാനവും നിർവ്വഹിച്ച “നിഴലാഴം’ (The Depth of Shadows) കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ തിങ്കളാഴ്‌ച പ്രദർശിപ്പിക്കും. മേളയിലെ “ഹെറിറ്റേജ് കോട്ടയം’ പാക്കേജിന് കീഴിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പകൽ 2:30-നാണ് പ്രദർശനം.

സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാൻ, വെനീസ് അടക്കം വിവിധ മേളകളിൽ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യൻ സിനിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞ് നിൽക്കുന്ന മേളയിൽ 35 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. കോട്ടയത്തിന്റെ സിനിമാ പൈതൃകം രേഖപ്പെടുത്തുന്ന എഴ് ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
എ ഐ ഓവർ റൂളിംഗ് സിനിമ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ഗുരുദത്ത് സദാനന്ദൻ സംസാരിച്ചു. ചെയർമാൻ സംവിധായകൻ ജയരാജ്, സെക്രട്ടറി സംവിധായകൻ പ്രദീപ് നായർ, ട്രഷറർ സജി കോട്ടയം തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് കോട്ടയം സിനിമ പൈതൃകം വിഭാഗത്തിൽ ഭൂതലതിന്റെ പ്രദർശനത്തിന് ശേഷം ചിത്രത്തിലെ നായകൻ ഇന്ദ്രൻസ്, സംവിധായകൻ ശ്രീകാന്ത് പാങ്ങാപ്പാട്ട്, ക്യാമറാമാൻ നിഖിൽ എസ് പ്രവീൺ എന്നിവർ പ്രേക്ഷകരുമായി സംവദിച്ചു.

ഭാരതപ്പുഴയുടെ തീരങ്ങളിൽ നിലനിന്നിരുന്ന തോൽപ്പാവക്കൂത്ത് എന്ന കലയെയും അത് ജീവിതോപാധിയാക്കിയ കലാകാരന്മാരുടെ അതിജീവനത്തെയും കുറിച്ചാണ് നിഴലാഴം ചിത്രം സംസാരിക്കുന്നത്. മാസ്റ്റർ പപ്പറ്റിയർ വിശ്വനാഥ പുലവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ അദ്ദേഹം തന്നെ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
പഴമയും പുതുമയും തമ്മിലുള്ള സംഘർഷവും, മാറുന്ന കാലത്ത് പാരമ്പര്യ കലകൾ നേരിടുന്ന അവഗണനയും 86 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം വൈകാരികമായി ആവിഷ്കരിക്കുന്നു. ആർട്ട്‌നിയ എന്റർടൈൻമെന്റും ഈസാർ ഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ നിർമ്മാതാവ് വിവേക് വിശ്വവും സഹനിർമ്മാതാവ് സുരേഷ് രാമന്തളിയുമാണ്.
23- തിങ്കൾ : 9.30 – ശ്യാംചി ആയി (മറാത്തി), 12.00 – ബൽഗാം , 2.30 – നിഴലാഴം (മലയാളം), 6.00 – ബുഗോണിയ (അമേരിക്കൻ), 8.30 – തിയറ്റർ (മലയാളം).



