കോട്ടയം രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ സമാപനം; ഏഴ്‌ ദിവസങ്ങളിലായി പ്രദർശിപ്പിച്ചത്‌ 35 ഓളം സിനിമകൾ; കാണികളുടെ മനം കവർന്ന് ‘ദൈവത്താൻകുന്ന്’

Spread the love

കോട്ടയം: കോട്ടയം രാജ്യാന്തര ചലചിത്ര മേളയ്ക്ക് വ്യാഴാഴ്ച തിരശ്ശീല വീഴും.

video
play-sharp-fill

സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ്‌ ചലച്ചിത്രമേള സംഘടിപ്പിച്ചത്‌. കാൻ, വെനീസ്‌ അടക്കം വിവിധ മേളകളിൽ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യൻ സി നിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞ്‌ നിൽക്കുന്ന മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിച്ചത്‌.

കോട്ടയത്തിന്റെ സിനിമാ പൈതൃകം രേഖപ്പെടുത്തുന്ന എഴ്‌ ചിത്രങ്ങ ളും പ്രദർശനത്തി എന്നത്‌ മേളയെ കൂടുതൽ ജനകീയമാക്കി. സംവിധായകർ, തിരക്കഥാകൃത്തുക്കൾ, നിരൂപകർ അടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തത് നടന്ന ഓപ്പൺ ഫോറവും ചലച്ചിത്രമേളയുടെ പ്രത്യേകതയായി മാറി. കാനിൽ ഗ്രാന്റ്‌ പ്രീ നേടിയ ചിത്രമായ “സെന്റിമെന്റൽ വാല്യു’ ആണ്‌ സമാപന ചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ചലചിത്രമേളകൾ ചലചിത്ര സംസ്‌കാരം രൂപപ്പെടുത്തൽ’ എന്നി വിഷയ ത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ പ്രദീപ്‌ നായർ, തേക്കിൻകാട്‌ ജോസഫ്‌, ജി പി രാമചന്ദ്രൻ, എസ്‌ അഭിലാഷ്‌ എന്നിവർ സംസാരിച്ചു.

കോട്ടയത്തിന്റെ പൈതൃകം എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ദൈവത്താൻകുന്ന് സിനിമ കാണികളുടെ മനം കവർന്നു. കേരളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഐതിഹ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 104 മിനിറ്റ് ദൈർഘ്യമുള്ള മലയാളം ചലച്ചിത്രം ജോഷി മാത്യുവാണ്‌ സംവിധാനം ചെയ്‌തത്‌. ഗോത്രവർഗ്ഗക്കാരുടെ ദൈവമായ മാബലി തമ്പാന്റെ ഐതിഹ്യത്തിലൂടെ അവരുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സിനിമ ചർച്ച ചെയ്യുന്നു.

നാല് കുട്ടികളും പ്രാദേശിക ദൈവവും തമ്മിലുള്ള ഹൃദ്യമായ സംവേദനത്തിലൂടെ മിത്തും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ ഈ ചിത്രം ഇല്ലാതാക്കുന്നു. സംവിധായകൻ ജോഷി മാത്യുവിനെയും സഹപ്രവർത്തകരെയും ആദരിച്ചു.

നാളത്തെ സിനിമ :
26 വ്യാഴം : 9.30 – പായ്‌താങ് (ടായ്ഫാക്ക് ഭാഷ), 12.00 – തമ്പ് (മലയാളം), കാദീശോ (മലയാളം), 6.00 – സബാർ ബോൺടാ (മറാത്തി), 8.30 – സെന്റിമെന്റൽ വാല്യു (നോർവേ – സമാപന ചിത്രം) —