
സ്വന്തം ലേഖിക
കോട്ടയം: 24 മുതല്‍ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.
പി.കെ. ജയശ്രീ നിര്‍വഹിച്ചു.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്.പ്രമോദ് കുമാറിന് ലോഗോ കൈമാറിയായിരുന്നു പ്രകാശനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെസ്റ്റിവല്‍ സംഘാടക സമിതി കണ്‍വീനറും സംവിധായകനുമായ പ്രദീപ് നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ഛായാഗ്രാഹകരായ വിനോദ് ഇല്ലംപള്ളി, നിഖില്‍ എസ്. പ്രവീണ്‍, ജില്ലാ ഇന്‍ഫമേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, ചലച്ചിത്ര അക്കാഡമി റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി അമ്ബാട്ട്, സംഘാടകസമിതിയംഗങ്ങളായ തേക്കിന്‍കാട് ജോസഫ്, കോട്ടയം പത്മന്, വി.ജയകുമാര്‍, രാഹുല്‍ രാജ്, അമിത് പി. മാത്യു, ജസ്ലിന് മരിയ ജോസ്, ഇ.വി.ഷിബു എന്നിവര്‍ പങ്കെടുത്തു.
കോട്ടയം അനശ്വര തയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യാം. രാവിലെ 10 മുതല്‍ രാത്രി ഏഴുവരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക.
പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റര്‍ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നിരക്കില്‍ 150 രൂപയുമാണ് ഫീസ്. https://registration.iffk.in/ എന്ന ലിങ്ക് വഴി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.