
കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു ; അനശ്വര തീയറ്ററിലെ കൗണ്ടറിലൂടെ രജിസ്റ്റര്‍ ചെയ്യാം; വിശദ വിവരങ്ങൾ അറിയാം
സ്വന്തം ലേഖകൻ
കോട്ടയം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കോട്ടയം അനശ്വര തീയറ്ററിലെ കൗണ്ടറിലൂടെ രജിസ്റ്റര്‍ ചെയ്യാം. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ , രജിസ്ട്രേഷന്‍ ഫീസ് (300 രൂപ – ( വിദ്യാര്‍ഥികള്‍ക്ക് 150 രൂപ) എന്നിവയുമായെത്തി രജിസ്റ്റര്‍ ചെയ്യാം. രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ ഓണ്‍ലൈനായും ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. ലിങ്ക്: http://registration.iffk.in
ഈ മാസം 24 മുതല്‍ 28 വരെ കോട്ടയം അനശ്വര, ആഷ തിയറ്ററുകളില്‍ 5 ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര മേളയില്‍ ലോക, ഇന്ത്യന്‍, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബറില്‍ നടന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ) പ്രദര്‍ശിപ്പിച്ച സിനിമകളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് പ്രദര്‍ശിപ്പിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് സെമിനാര്‍, സിനിമ ചരിത്ര പ്രദര്‍ശനം, കലാസന്ധ്യ എന്നിവ നടക്കും. കേരള ചലച്ചിത്ര അക്കാദമി, കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.