
കോട്ടയം : കോട്ടയം നഗരസഭയുടെ ആസ്ഥാന മന്ദിരത്തിൽ നിന്ന് 100 മീറ്റർ മാത്രം മാറി അനധികൃത കടമുറികൾ നിർമ്മിച്ച് ദിവസ വാടകക്ക് നൽകിയിരിക്കുന്നു.
തിരുനക്കര ക്ഷേത്രത്തിൽ നിന്ന് നഗരസഭയിലേക്ക് വരുന്ന വഴിയിലാണ് അനധികൃത കടമുറികൾ ഉയർന്നത്. ലോട്ടറി കടകൾ അടക്കം പത്തോളം കടകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. പൂർണ്ണമായും അനധികൃതമായിട്ടാണ് ഇവിടെ കടമുറികൾ നിർമ്മിച്ചിട്ടുള്ളത്. ഏറ്റവും അതിശയോക്തി ഈ അനധികൃത നിർമ്മാണം നടന്നിട്ടുള്ളത് നഗരസഭ വൈസ് ചെയർമാന്റെ വാർഡിലാണെന്നുള്ളതാണ്.
അനധികൃത കടമുറികൾ നിർമ്മിക്കുന്നത് സംബന്ധിച്ച പരാതിയിൽ മേൽ നഗരസഭയിലെ എൻജിനീയറിങ് വിഭാഗം സ്ഥലപരിശോധന നടത്തി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സ്റ്റോപ്പ് നൽകിയിരുന്നു. എന്നാൽ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവിലയാണ് കടമുറികൾ നിർമ്മിച്ചവർ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group