
സ്വന്തം ലേഖിക
പൊന്‍കുന്നം:മണ്ഡലകാലത്തിനു പിന്നാലെ, മകര വിളക്കു സീസണിലും അയ്യപ്പ ഭക്‌തരുടെ വാഹനങ്ങള്‍ പിടിച്ചിട്ടു. എരുമേലി, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ തിരക്കേറി എന്നറിയിച്ചതിനെ തുടര്‍ന്ന് പൊന്‍കുന്നം-പാലാ റോഡില്‍ ഇളങ്ങുളത്ത് രണ്ടുമൈതാനങ്ങളിലായി തീര്‍ഥാടകരുടെ വാഹനങ്ങള്‍ പോലീസ് പിടിച്ചിടുകയായിരുന്നു.
പിന്നീടും തിരക്ക് കുറയാതായപ്പോള്‍ റോഡിലും വാഹനങ്ങളുടെ നിരയായി. ഇതിനിടെ കൊപ്രാക്കളത്ത് നടുറോഡില്‍ ശരണംവിളിയുമായി സ്വാമിമാര്‍ പ്രതിഷേധിച്ചു. ഇന്നലെ ഉച്ചമുതല്‍ ഇളങ്ങുളം ശാസ്‌താക്ഷേത്രമൈതാനം, കൊപ്രാക്കളം പമ്ബിന് സമീപത്തെ മൈതാനം എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ പിടിച്ചിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരക്കൊഴിയുന്നതിന്റെ അറിയിപ്പ് പോലീസിന് ലഭിക്കുന്ന മുറയ്‌ക്കാണ് പിന്നീട് വാഹനങ്ങള്‍ വിട്ടയച്ചത്. മുന്‍ഗണനാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സ്വാമിമാര്‍ നടുറോഡില്‍ പ്രതിഷേധിച്ചത്.കഴിഞ്ഞയാഴ്‌ച തിരക്കേറിയപ്പോള്‍ പി.പി.റോഡില്‍ 10 കിലോമീറ്ററിലേറെ ദൂരം തീര്‍ഥാടകവാഹനങ്ങള്‍ നിറഞ്ഞ് ഗതാഗതം കുരുങ്ങിയിരുന്നു. വെള്ളവും വെളിച്ചുമില്ലാതെ റോഡില്‍ കുടുങ്ങിയ തീര്‍ത്ഥാടകര്‍ അന്ന് വളരെയധികം ബുദ്ധിമുട്ടുകയും ചെയ്‌തു.വരും ദിവസങ്ങളില്‍ തിരക്കേറുമെന്നതിനാല്‍ സമാന സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമാണ്.



