
ഡിഗ്രി, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അവസരം ; കോട്ടയം ഐഐഐടിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ; അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 1
ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫര്മേഷന് ടെക്നോളജി കോട്ടയം (ഐഐഐടി) യില് ഇന്റേണ്ഷിപ്പ് അവസരം. ഹൈബ്രിഡ് രീതിയില് നടത്തുന്ന ഇന്സ്റ്റിറ്റ്യൂട്ട് ഇന്റേണ്ഷിപ്പ് പ്രോഗ്രാമിലേക്ക് ഏപ്രില് 1 വരെ അപേക്ഷിക്കാം.
നാലു മുതല് എട്ട് ആഴ്ച്ചകള് വരെ നീണ്ടുനില്ക്കുന്ന റിസര്ച്ച് ഓറിയന്റഡ് പ്രോഗ്രാമാണിത്.
യോഗ്യത
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുജി, പിജി ബിരുദ വിദ്യാര്ഥികള്ക്ക് അപേക്ഷിക്കാം. ബിഇ, ബിടെക്, ബിഎസ് സി, ബിസിഎ, എംടെക്, എംഇ, എംഎസ് സി, എംസിഎ യോഗ്യതയുള്ളവര്ക്ക് അവസരം.
വിദ്യാര്ഥികള് താല്പര്യമുള്ള മേഖലയില് പ്രവര്ത്തിക്കുന്ന ഒരു ഫാക്കല്റ്റിയെ മെന്ററായി തിരഞ്ഞെടുക്കണം. വെബ്സൈറ്റില് നല്കിയ ഫാക്കല്റ്റി ലിസ്റ്റില് നിന്ന് അവരുമായി നേരിട്ട് ബന്ധപ്പെട്ട് സമ്മതം വാങ്ങണം. നിശ്ചിത ഫോര്മാറ്റില് അപേക്ഷ നല്കണം. ശേഷമാണ് പ്രോഗ്രാമിന് പങ്കെടുക്കാനാവുക. കോഴ്സ് വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് ഇ- സര്ട്ടിഫിക്കറ്റ് ലഭിക്കും.
അപേക്ഷ നല്കുന്നതിനായി internship.iiitkottayam.ac.in/ സന്ദര്ശിക്കുക. ഇന്റേണ്ഷിപ്പ് ഫീസായി 5000 രൂപ അടയ്ക്കണം. ഏപ്രില് 1 ആണ് അവസാന തീയതി.
ആവശ്യമായ രേഖകള്
കരിക്കുലം വിറ്റെ/ റെസ്യൂമെ, കോട്ടയം ഐഐഐടിയിലെ മെന്ററുടെ സമ്മതപത്രം, കോഴ്സ് പൂര്ത്തിയാക്കിയ/ ഇപ്പോള് പഠിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനത്തില് നിന്ന് നിശ്ചിത മാതൃകയില് വാങ്ങിയ ബോണഫൈഡ് സര്ട്ടിഫിക്കറ്റ്/ എന്ഒസി. എന്നിവ അപേക്ഷയോടൊപ്പം നല്കണം. വിശദ വിവരങ്ങള്ക്ക് വെബ്സൈറ്റ് സന്ദര്ശിക്കുക.