video
play-sharp-fill

പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾ  ; കോട്ടയം, ഇടുക്കി ജില്ലകളിലായി 9 പേരുടെ വസ്തുവകകൾ ജപ്തി ചെയ്തു;  ഈരാറ്റുപേട്ട, തലനാട് വില്ലേജുകളിലെ പി എഫ് ഭാരവാഹികളായ മുജീബ്, ഷെഫീഖ്, റഷീദ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾക്ക് പകരമായി കോട്ടയം, ഇടുക്കി ജില്ലകളിലെ 9 പേരുടെ പേരുടെ വസ്തുവകകൾ ജപ്തി ചെയ്തു. ഇടുക്കി ജില്ലയിലെ 6 നേതാക്കളുടെ വസ്തു റവന്യു വകുപ്പ് ജപ്തി ചെയ്തു. കോട്ടയം ജില്ലയിൽ 3 പേരുടെ സ്വത്ത് കണ്ടുകെട്ടി.

കോട്ടയത്ത് ഈരാറ്റുപേട്ട, തലനാട് വില്ലേജുകളിലായി 3 പേരുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായ മുജീബ്, ഷെഫീഖ്, റഷീദ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടി നോട്ടിസ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയിൽ കാരിക്കോട് മുണ്ടയ്ക്കൽ ഷിഹാബ് അബ്ദുൽ കരീമിന്റെ 4 സെന്റ് സ്ഥലവും കെട്ടിടവും കരിമണ്ണൂർ ചിലവ് നൈനുക്കുന്നേൽ താഹ ബഷീറിന്റെ 9.5 സെന്റ് സ്ഥലവും ജപ്തി ചെയ്തു.

രാമക്കൽമേട് തോവാളപ്പടി കാരുവേലിയിൽ കെ.ഐ.നൗഷാദ് (4 സെന്റ്), ‌മുരിക്കാശേരി തുണ്ടിയിൽ ടി.എം.നൗഷാദ് (5.5 സെന്റ്), അടിമാലി കൂമ്പൻപാറ പീഡികയിൽ നവാസ് (15 സെന്റ്), നെടുങ്കണ്ടം മഠത്തിൽ ഷെഫിഖ് എന്നിവരുടെ സ്ഥലങ്ങളും ജപ്തി ചെയ്തു.