പുലിപ്പേടിയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങള്‍; ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല; വളര്‍ത്തുമൃഗങ്ങളെ പുലി പിടിച്ചിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പുലിപ്പേടിയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങള്‍. കോരുത്തോട്, പെരുവന്തനം പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല

പഞ്ചായത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് വനം വകുപ്പ് ശനിയാഴ്‌ച രാത്രി കൂട് സ്ഥാപിച്ചു. പുലിയുടെ സാന്നിധ്യം ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരു മാസമായി കൊരുത്തോട്, പെരുവന്തനം എന്നിവിടങ്ങളിലാണ് വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ പുലി പിടിച്ചിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിയ്‌ക്കുകയുണ്ടായി.

തുടര്‍ന്ന് പഞ്ചായത്ത് ഇടപെടലിലാണ് കൂട് സ്ഥാപിച്ചത്. ശബരിമല വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ പല തവണ പുലിയെ കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ടി.ആര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന ജോമോന്‍റെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ പുലി കടിച്ചു കൊന്നു. ഇതോടെ പുലിയെ കണ്ടുവെന്ന് പറഞ്ഞയുടന്‍ പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പക്ഷേ, ഇതില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.