video
play-sharp-fill

ഭാര്യയെ സംശയം; ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: ചങ്ങനാശേരി മാടപ്പള്ളി പൻപുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ

ഭാര്യയെ സംശയം; ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: ചങ്ങനാശേരി മാടപ്പള്ളി പൻപുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ

Spread the love

കോട്ടയം : മാടപ്പള്ളി പൻപുഴയിൽ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയത് സംശയ രോഗത്തെ തുടർന്ന്.

ഭർത്താവ് പ്രതിയായ മാടപ്പള്ളി അറയ്ക്കൽ വീട്ടിൽ സനീഷ് ജോസഫാണ് ഭാര്യ സിജിയെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സനീഷ് ജോസഫിനെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വ്യാഴാഴ്ച വൈകിട്ട് ഏഴരയോട് കൂടിയാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. സിജിയുടെയും സനീഷിന്റെയും രണ്ടാം വിവാഹമായിരുന്നതായി പൊലീസ് പറഞ്ഞു. ഈ ബന്ധത്തിൽ ഇരുവർക്കും നാല് വയസുള്ള ഒരു കുട്ടിയുണ്ട്.

സനീഷിന്റെ പീഡനം സഹിക്കവയ്യാതെ
സനീഷുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ഇയാളുടെ ആദ്യ ഭാര്യ വിദേശത്താണ്.

ചങ്ങനാശേരിയിലെ സ്വകാര്യ ടെക്സ്റ്റൈൽസിൽ ജീവനക്കാരിയായിരുന്നു സിജി .

ഒരു മാസം മുൻപ് സിജിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതിന് സനീഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഒരു മാസത്തോളം റിമാൻഡിലായിരുന്നു.

ജാമ്യത്തിലിറങ്ങി ഇരുവരും വീണ്ടും ഒന്നിച്ച് കഴിയുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെ ഇവരുടെ വീടിന് സമീപത്തുനിന്ന് ബഹളം കേട്ടെത്തിയ നാട്ടുകാരാണ് സിജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് വിവരമറിഞ്ഞ തൃക്കൊടിത്താനം പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സനീഷിനെ കണ്ടെത്തുകയായിരുന്നു..