കോട്ടയം അയർക്കുന്നത്ത് ഭാര്യയെ ഷാൾ മുറുക്കിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ വെട്ടിയ ശേഷം ഷാൾമുറുക്കിക്കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു ‘
കോട്ടയം അയർക്കുന്നം സ്വദേശികളായ ദമ്പതിമാരെയാണ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഭാര്യയെ ഷാൾമുറുക്കിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ കട്ടിലിനടിയിലും, ഭർത്താവ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. അയർക്കുന്നം പഞ്ചായത്തിലെ അമയന്നൂർ പതിമൂന്നാം വാർഡ് പതിക്കൽ വീട്ടിൽ സുധീഷ് (40) ആണ് ഭാര്യ ടിന്റു (34) വിനെയാണ് വെട്ടിയ ശേഷം ഷാൾമുറുക്കിക്കൊലപ്പെടുത്തിയത് .
ജില്ലാ പൊലീസ് മേധാവി ഡി.ശില്പയും,ഡിവൈഎസ്പി ജെ.സന്തോഷ് കുമാറും, അയർക്കുന്നം എസ് എച്ച് ഒയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും, സൈന്റിഫിക്ക് എക്‌സ്‌പേർട്ട് സംഘവും സ്ഥലത്ത് എത്തിയ ശേഷമെ തുടർനടപടികൾ ഉണ്ടാകു. ഭാര്യയെ ഷാൾമുറുക്കിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.