play-sharp-fill
കോട്ടയത്ത് ഹോട്ടലില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നു കളഞ്ഞു; കാഞ്ഞിരപ്പളളി സ്വദേശി പിടിയിൽ

കോട്ടയത്ത് ഹോട്ടലില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നു കളഞ്ഞു; കാഞ്ഞിരപ്പളളി സ്വദേശി പിടിയിൽ

സ്വന്തം ലേഖിക

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തെ ഭക്ഷണശാലയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷണം ചെയ്തയ്യാളെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പളളി ചിറക്കടവ്, ശാന്തിഗ്രാം കോളനി ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ ആന്റണി മകന്‍ ഹാരിസ് ഹസീന (അനസ് 27) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ കഴിഞ്ഞ ദിവസം രാവിലെ 7:30 മണിയോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുളള ഭക്ഷണശാലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടാവ് എന്ന് തിരിച്ചറിയുകയും തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ബസ്സ് സ്റ്റാന്റ് ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു.

ഗാന്ധിനഗര്‍ എസ്.ഐ സുധി കെ സത്യപാല്‍, മാര്‍ട്ടിന്‍ അലക്സ്, സി പി ഒ മാരായ ഷാമോന്‍, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.