കോട്ടയത്ത് രണ്ടാഴ്ചയ്‌ക്കിടെ 356 ഹോട്ടലുകളിൽ പരിശോധന; ലൈസന്‍സും വൃത്തിയുമില്ലാതെ പ്രവര്‍ത്തിച്ചതിന് പൂട്ടിച്ചത് 18 ഹോട്ടലുകള്‍; പരിശോധന തുടരുമെന്ന് അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയില്‍ നിന്നുള്ള ആഹാരം കഴിച്ച്‌ നഴ്സ് രശ്മിയുടെ മരണത്തിന് പിന്നാലെയാണ് ഭക്ഷ്യവകുപ്പ് ജില്ലയിൽ രണ്ടാഴ്ചയ്‌ക്കിടെ നടന്ന പരിശോധനയില്‍ ലൈസന്‍സും വൃത്തിയുമില്ലാതെ പ്രവര്‍ത്തിച്ചതിന് പൂട്ടിച്ചത് 18 ഹോട്ടലുകള്‍.

മൂന്ന് മുതല്‍ 18 വരെ 356 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്നു ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ന്യൂനത പരിഹരിച്ചതിനാല്‍ പൂട്ടിയ രണ്ട് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയില്‍ നിന്നുള്ള ആഹാരം കഴിച്ച്‌ നഴ്സ് രശ്മിയുടെ മരണത്തിന് പിന്നാലെയാണ് ഭക്ഷ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയത്. ജില്ലയിലെ ഏഴു ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.