
കോട്ടയം തിരുവാറ്റയിലെ അൽമഇദ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു; ഭക്ഷണം കഴിച്ചവർ ആശുപത്രിയിൽ ചികിൽസ തേടി ; പ്രതിഷേധവുമായി മുനിസിപ്പൽ കൗൺസിലറടക്കമുള്ളവർ ഹോട്ടലിന് മുന്നിൽ
സ്വന്തം ലേഖകൻ
കോട്ടയം : തിരുവാറ്റയിലെ അൽമഇദ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു.
ഭക്ഷണം കഴിച്ച് ശാരിരിക അസ്വസ്ഥത ഉണ്ടായ വർ ആശുപത്രിയിൽ ചികിൽസ തേടി. തുടർന്ന് കോട്ടയം നഗരസഭാ കൗൺസിലർ ബിജുകുമാറിന്റെ നേത്വത്വത്തിൽ നാട്ടുകാർ ഉച്ചകഴിഞ്ഞ് മൂന്നര മുതൽ ഹോട്ടലിന് മുൻപിൽ പ്രതിഷേധിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഏഴ് മണിയോടെ ഭക്ഷ്യ സുരക്ഷാ അധികൃതർ എത്തിയെങ്കിലും ഹോട്ടലിൽ കാര്യമായ പരിശോധന നടത്താൻ തയ്യാറായില്ലന്ന് പ്രതിഷേധക്കാർ പറയുന്നു.
ഇന്ന് ഉച്ചക്കാണ് യുവാക്കൾ കുഴിമന്തി കഴിച്ചത്
ഹോട്ടലിന് മുൻപിൽ വലിയ സംഘർഷാവസ്ഥയാണ്. വിവരമറിഞ്ഞ് വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Third Eye News Live
0