
അന്യായമായ വിലക്കയറ്റത്തിനും അനധികൃത വ്യാപാരത്തിനുമെതിരെ സർക്കാർ നടപടിയെടുക്കണം: ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം: അന്യായമായ വിലക്കയറ്റത്തിനെതിരെയും അനധികൃത വ്യാപാരത്തിനെതിരെയും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ വാർഷിക പൊതുയോഗം കേരള കൊമേഴ്‌സ്യൽ ഷോപ്പ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെൻറ് ബോർഡ് ചെയർമാൻ അഡ്വക്കേറ്റ് അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ.കെ ഫിലിപ്പ് കുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു, സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ്, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ് , ജില്ലാ ട്രഷറാർ പി.എസ്. ശശിധരൻ , ഷാഹുൽ ഹമീദ് , റ്റി.സി. അൻസാരി ഗിരീഷ് മത്തായ് എന്നിവർ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കത്ത് അപകടത്തിൽ അതിൽ മരണമടഞ്ഞ ഹോട്ടൽ തൊഴിലാളിയുടെ കുടുംബത്തിനും പാലായിൽ മരണപ്പെട്ട ഹോട്ടലുടമയുടെ കുടുംബത്തിനും ധനസഹായം നൽകി. യോഗത്തിൽ സി റ്റി ദേവസ്യ സുകുമാരൻനായർ, പ്രവീൺ കൊട്ടാരത്തിൽ എന്നിവരെ ആദരിച്ചു.