
കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാരഥികൾക്കും സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾക്കും സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ജോയിസ് റസിഡൻസിയിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട്
എ എസ് പ്രമി അധ്യക്ഷത വഹിച്ചു. സംഘടനയുടെ ചാരിറ്റിയുടെ ഭാഗമായുള്ള സുരക്ഷാ പദ്ധതിയുടെ ഈ വർഷത്തെ ക്യാമ്പയിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം പി സന്തോഷ് കുമാർ നിർവഹിച്ചു.
സംഘടനയുടെ സംസ്ഥാന സെക്രട്ടറി എൻ പ്രതീഷ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീബ പുന്നൻ പുതുവത്സര സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പ് കുട്ടി, ജില്ലാ സെക്രട്ടറി ശ്രീ ഷാഹുൽ ഹമീദ്, ജില്ലാ ട്രഷറർ മനോജ് കുമാർ പി, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗോപൻ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി മാത്യു, വർക്കിംഗ് പ്രസിഡണ്ട് ബിജോയ് വി ജോർജ്, രക്ഷാധികാരി ആർസി നായർ, മുഹമ്മദ് ഷെരീഫ്,ടി സി അൻസാരി, ബോബി കേറ്റർ, ബിജു ലീ ബെസ്റ്റ്, ഗിരീഷ് മത്തായി,സജിത് കുമാർ, കെ സുഗുമാർ, ജമാൽ വി ആർ,ശ്രീമതി ബിന്ദു ജീവൻ, ജയശ്രീ ജയൻ, ആലീസ് ജോസഫ്, ബേബി ഒമ്പള്ളി, എ കെ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
നഗരത്തിൽ കൂണുപോലെ മുളച്ചു വരുന്ന അനധികൃത വ്യാപാരശാലകൾക്കെതിരെയും വ്യാപാരസ്ഥാപനങ്ങൾക്ക് ഭീഷണിയാകുന്ന സാമൂഹിക വിരുതർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കും സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളെയും ആദരിക്കുകയും ചെയ്തു.



