
ഭക്ഷ്യ വിഷബാധയുണ്ടായ കോട്ടയം തിരുവാറ്റയിലെ അൽമഇദ ഹോട്ടൽ അടപ്പിച്ച് പഞ്ചായത്ത് അധികൃതർ ; ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവർ ചികിൽസ തേടി ; ഹോട്ടൽ അടച്ച് പൂട്ടിയത് മുനിസിപ്പൽ കൗൺസിലറടക്കമുള്ളവർ ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ചതോടെ
സ്വന്തം ലേഖകൻ
കോട്ടയം : തിരുവാറ്റയിലെ അൽമഇദ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റതിനേ തുടർന്ന് ഹോട്ടൽ അടപ്പിച്ച് അയ്മനം പഞ്ചായത്ത് അധികൃതർ
ഭക്ഷണം കഴിച്ച് ശാരിരിക അസ്വസ്ഥത ഉണ്ടായവർ ആശുപത്രിയിൽ ചികിൽസ തേടുകയും തുടർന്ന് കോട്ടയം നഗരസഭാ കൗൺസിലർ ബിജുകുമാറിന്റെ നേത്വത്വത്തിൽ നാട്ടുകാർ ഉച്ചകഴിഞ്ഞ് മൂന്നര മുതൽ ഹോട്ടലിന് മുൻപിൽ പ്രതിഷേധിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഇവിടെ നിന്നും കുഴിമന്തി കഴിച്ച പുല്ലരിക്കുന്ന് സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. തുടർന്ന് നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
ഹോട്ടലിന് മുന്നിൽ പ്രതിഷേധമുണ്ടായതോടെ അയ്മനം പഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദേവകി ടീച്ചർ, ഭക്ഷ്യ സുരക്ഷാ അധികൃതർ , വെസ്റ്റ് പോലിസ് എന്നിവർ സ്ഥലത്തെത്തി ഹോട്ടലിൽ പരിശോധന നടത്തി. തുടർന്നാണ് ഹോട്ടൽ അടച്ച് താൽക്കാലികമായി അടച്ച് പൂട്ടൻ നിർദ്ദേശം നല്കിയത്.