
കോട്ടയം: ജില്ലയില്‍ താപനില 38.7 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയർന്നു.
വരുംദിവസങ്ങളില്‍ കോട്ടയത്ത് ചൂട് 40 ഡിഗ്രി പിന്നിടുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ രണ്ട് ദിവസമായി 38 ഡിഗ്രി താപനിലയാണു ജില്ലയിലുള്ളതെന്നു ദുരന്തനിവാരണ അഥോറിറ്റിയുടെ കണക്കു വ്യക്തമാക്കുന്നു.
ഏപ്രില്‍ മാസം കഠിനമായ വരള്‍ച്ചമാസമായി മാറിയേക്കാമെന്നാണു കരുതുന്നത്. നെല്ലും പച്ചക്കറികളും ഉള്‍പ്പെടെയുള്ള വിളകളുടെ ഉല്‍പാദനം കുറഞ്ഞേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പസിഫിക് സമുദ്ര താപനില കൂട്ടുന്ന എല്‍നിനോയ്‌ക്കൊപ്പം പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും ചേർന്നാണു ചൂടു രൂക്ഷമായി മാറിയതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഇടയ്ക്ക് വേനല്‍ മഴ പെയ്‌തെങ്കിലും പിന്നാലെ ചൂട് കനത്തു. ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ കടുത്ത ചൂടും അതിരൂക്ഷ ജലക്ഷാമവും അനുഭവപ്പെടുമെന്നും നിരീക്ഷകർ പറയുന്നു.