കോട്ടയം ജില്ലാ ആശുപത്രി യൂണിറ്റിലും, മെഡിക്കൽ കോളേജ്‌ യൂണിറ്റിലും കെജിഎസ്‌എൻഎ പ്രതിഷേധ ധർണ നടത്തി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേരള ഗവ. സ്‌റ്റുഡന്റ്‌സ്‌ നേഴ്‌സസ്‌ അസോസിയേഷൻ (കെജിഎസ്‌എൻഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി യൂണിറ്റിലും, മെഡിക്കൽ കോളേജ്‌ യൂണിറ്റിലും പ്രതിഷേധ ധർണ നടത്തി.

പകൽ മൂന്നു മുതൽ അഞ്ചുവരെയായിരുന്നു ധർണ. ജില്ലാ ആശുപത്രി യൂണിറ്റിൽ കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഹേന ദേവദാസ്‌ ഉദ്‌ഘാടനം ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെജിഎസ്‌എൻഎ യൂണിറ്റ്‌ പ്രസിഡന്റ്‌ ഫാമിയ അയൂബ്ഖാൻ അധ്യക്ഷയായി. കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം കെ വി സിന്ധു, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി എസ്‌ സൂര്യ, കെജിഎൻഎ ജില്ലാ ജോ. സെക്രട്ടറിയും കെജിഎസ്‌എൻഎ ജിഎച്ച്‌ യൂണിറ്റ്‌ അഡ്വൈസർ എം രാജശ്രീ, കെജിഎൻഎ കോട്ടയം ഏരിയ സെക്രട്ടറി എം കെ അനിതകുമാരി, കെജിഎസ്‌എൻഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിഥിൻ വി ജെയിംസ്‌, യൂണിറ്റ്‌ സെക്രട്ടറി പി പി പ്രഭാത്‌, യൂണിറ്റ്‌ ട്രഷറർ സാനിയ എന്നിവർ സംസാരിച്ചു.

മെഡിക്കൽ കോളേജ്‌ യൂണിറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം സി സി ജയശ്രീ ഉദ്‌ഘാടനം ചെയ്‌തു. അഭിജിത്ത്‌ അധ്യക്ഷനായി.

കെജിഎൻഎ ജില്ലാ പ്രസിഡന്റ്‌ മാത്യു ജയിംസ്‌, കെജിഎസ്‌എൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ്‌ ആർ ആനന്ദ്‌, സംസ്ഥാന കമ്മിറ്റി അംഗം അക്ഷയ്‌ രാജ്‌, യൂണിറ്റ്‌ സെക്രട്ടറി ജിഷ്‌ണു രാജ്‌, ബി ആർ ആര്യ എന്നിവർ സംസാരിച്ചു.