സെക്യൂരിറ്റി ജീവനക്കാരില്ല; അടച്ചുറപ്പുള്ള സുരക്ഷാ സംവിധാനങ്ങളുമില്ല; രാത്രി നഴ്സുമാര്‍ തന്നെ ജോലി ചെയ്യേണ്ട അവസ്ഥ; കിടത്തി ചികിത്സക്കായി എത്തുന്നത് ലഹരിക്ക് അടിമപ്പെട്ടവരും; ജോലി ചെയ്യുന്നത് ഭീതിജനകമായ സാഹചര്യത്തില്‍….! കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ നഴ്‌സുമാര്‍ ചോദിക്കുന്നു, ഞങ്ങള്‍ക്കും വേണ്ടേ സുരക്ഷ…?
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ നഴ്‌സുമാര്‍ ജോലി ചെയ്യുന്നത് ഭീതിജനകമായ സാഹചര്യത്തില്‍.
പല ആശുപത്രികളിലും രാത്രി നഴ്സുമാര്‍ തന്നെ ജോലി ചെയ്യേണ്ട സാഹചര്യമാണ്. ഹോമിയോ മേഖലയില്‍ രോഗികളെ കിടത്തി ചികിത്സ നല്‍കുന്ന മൂന്ന് ആശുപത്രികളാണ് ജില്ലയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവണ്‍മെന്‍റ് ആശുപത്രി കുറിച്ചി, ജില്ലാ ഹോമിയോ ആശുപത്രി നാഗമ്പടം, ഗവണ്‍മെന്‍റ് ഹോമിയോ ആശുപത്രി പാലാ. ഇതില്‍ കുറിച്ചി ആശുപത്രിയില്‍ മാത്രമാണ് 24 മണിക്കൂറും സേവനമുള്ളത്.
ബാക്കി രണ്ടു സ്ഥലത്തും നഴ്‌സ് മാത്രമാണ് നൈറ്റ് ഡ്യൂട്ടിക്കുള്ളത്. പാലാ, കോട്ടയം എന്നിവിടങ്ങളില്‍ സെക്യൂരിറ്റി സംവിധാനം പോലുമില്ല.
പലയിടത്തും അടച്ചുറപ്പുള്ള സുരക്ഷാ സംവിധാനങ്ങളുമില്ല.
ലഹരിക്ക് അടിമപ്പെട്ടവരും കിടത്തി ചികിത്സ തേടി ഈ ആശുപത്രികളില്‍ എത്താറുണ്ട്. പലപ്പോഴും ജീവനുപോലും ഭീഷണിയാവുന്ന സാഹചര്യത്തിലാണ് ഇത്തരം കേസുകള്‍ ഒറ്റയ്ക്ക് ഇവര്‍ നോക്കുന്നത്.
24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട നൈറ്റ് ഡ്യൂട്ടി എടുക്കേണ്ട മറ്റ് ജീവനക്കാരെ അതില്‍ നിന്നും ഒഴിവാക്കി പകല്‍ ഡ്യൂട്ടി മാത്രം നല്‍കുന്ന സാഹചര്യമാണ് അധികാരികള്‍ ഒരുക്കുന്നത്. അഡ്മിറ്റായ രോഗിയുടെ അവസ്ഥ മോശമായാല്‍ അവരെ മറ്റ് ആശുപത്രികളിലേക്കു മാറ്റേണ്ടി വന്നാല്‍ സഹായിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണ്.
മിക്ക രോഗികള്‍ക്കും കൂട്ടിരിപ്പുകാരും ഉണ്ടാകാറില്ല. അതും വെല്ലുവിളിയാണ്. പാലാ, കോട്ടയം ഹോമിയോ ആശുപത്രിയില്‍ രാത്രിയില്‍ ഒരു നഴ്‌സ് മാത്രമാണ് ഡ്യൂട്ടിയിലുള്ളത്.
ഫാര്‍മസിസ്റ്റ്, ടെക്നീഷ്യന്‍, സെക്യൂരിറ്റി, കുക്ക്, വാച്ചര്‍, അറ്റന്‍ഡര്‍ തുടങ്ങി എല്ലാ ജോലികളും രാത്രിയില്‍ ഇവര്‍ ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നു.