play-sharp-fill
കോട്ടയത്തെ ഹീറോയായ സബ് കളക്ടർ തിരുവനന്തപുരത്ത് സീറോയായി: ദിവ്യ എസ്.അയ്യർ പതിച്ച് അനധികൃതമായി കൊടുത്ത ഭൂമിയിൽ ഇനി പൊലീസ് സ്റ്റേഷൻ ഉയരും

കോട്ടയത്തെ ഹീറോയായ സബ് കളക്ടർ തിരുവനന്തപുരത്ത് സീറോയായി: ദിവ്യ എസ്.അയ്യർ പതിച്ച് അനധികൃതമായി കൊടുത്ത ഭൂമിയിൽ ഇനി പൊലീസ് സ്റ്റേഷൻ ഉയരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോട്ടയത്തെ സൂപ്പർ താരമായിരുന്ന ദിവ്യ എസ്.അയ്യർ തിരുവനന്തപുരത്ത് ചെന്നതോടെ സീറോയായി മാറി. സൗന്ദര്യം കൊണ്ടും മാധ്യമങ്ങളുടെ മുന്നിൽ താരമായി മാറിയതു കൊണ്ടും കോട്ടയത്ത് സബ് കളക്ടറായി എത്തി താരമായ ദിവ്യ എസ്.അയ്യറാണ് ഇപ്പോൾ തിരുവനന്തപുരത്ത് എത്തി വിവാദ നായികയായി മാറിയിരിക്കുന്നത്. കോ്ട്ടയത്തെ സേവനത്തിനു ശേഷം തിരുവനന്തപുരത്ത് സബ് കളക്ടറായി എത്തിയപ്പോൾ നടത്തിയ വഴിവിട്ട ഇടപാടുകളാണ് ഇപ്പോൾ ദിവ്യ എസ്.അയ്യരെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോട്ടയം ജില്ലയെ ഇളക്കി മറിച്ച താരമായി മാറിയ ദിവ്യ, ഇപ്പോൾ വിവാദ നായികയായി മാറി.
സബ് കലക്ടറായിരിക്കെ ദിവ്യ എസ് അയ്യർ ഐഎഎസ് നിയമവിരുദ്ധമായി ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നൽകിയിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായി മാറിയതും സർക്കാർ ഏറ്റെടുത്ത ഭൂമി പൊലീസ് സ്റ്റേഷൻ നിർമ്മിക്കാൻ കൈമാറിയിരിക്കുന്നതും. ദിവ്യ എസ്.അയ്യർ സ്വകാര്യ വ്യക്തിയ്ക്ക് കൈമാറിയ 27 സെന്റ് സ്ഥലമാണ് അയിരൂർ പൊലീസ് സ്റ്റേഷൻ നിർമാണത്തിന് നൽകുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വർക്കല അയിരൂരിൽ വില്ലിക്കടവ് പാരിപ്പള്ളി-വർക്കല സംസ്ഥാനപാതയോട് ചേർന്നുള്ള 27 സെന്റ് സ്ഥലം സർക്കാർ ഭൂമിയാണെന്ന് റവന്യൂ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഭുമി അയിരൂർ പുന്നവിള വീട്ടിൽ എം ലിജിക്ക്, ദിവ്യ എസ് അയ്യർ പതിച്ചു കൊടുക്കുകയായിരുന്നു.
എന്നാൽ ഭൂമി ലഭിച്ച എം ലിജിക്ക് ദിവ്യ അയ്യരുടെ ഭർത്താവും എംഎൽഎയുമായ കെ എസ് ശബരീനാഥന്റെ അടുപ്പക്കാരനായ ലിജി കോൺഗ്രസ് അനുഭാവിയാണെന്ന് ആരോപണം ഉയരുകയും ചെയ്തിരുന്നു.
2017ൽ വർക്കല തഹസിൽദാർ പുറമ്പോക്കാണെന്ന് കണ്ടെത്തി ഏറ്റെടുത്ത ഈ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ലിജി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സബ് കളക്ടറായിരിക്കെ ദിവ്യ ഈ ഇടപെടുന്നത്. ലിജി നൽകിയ അപേക്ഷയിൽ വർക്കല ഭൂരേഖ തഹസിൽദാരാണ് അപ്പീൽ പ്രതി.
എന്നാൽ, പ്രതിയെപ്പോലും തെളിവെടുപ്പ് അറിയിക്കാതെയായിരുന്നു ദിവ്യയുടെ തെളിവെടുപ്പ്. സംഭവം വിവാദമായതോടെ ദിവ്യയെ സബ് കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി. തുടർന്ന് ഭൂമി കൈമാറ്റം സ്റ്റേ ചെയ്തിരുന്നു.