
കോട്ടയത്ത് ശക്തമായ മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം. അതിരമ്പുഴയിലും മേലുകാവിലും കറുകച്ചാലിലും വീടുകൾ തകര്‍ന്നു, ഗൃഹോപകരണങ്ങൾ കത്തി നശിച്ചു ; കുട്ടികൾ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: അതിരമ്പുഴയിലും മേലുകാവിലും കറുകച്ചാലിലും ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം
അതിരമ്പുഴ പഞ്ചായത്ത് 3-ാം വാര്‍ഡില്‍ ആനമല ഭാഗത്ത് ഇന്നലെ വെകുന്നേരത്തെ ശക്തമായ മഴയില്‍ മാത്തശേരില്‍ ബിനോ ജോസഫിന്റെ വീട് തകർന്നു.
ഇടമിന്നലേറ്റ് വീടിന്റെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ളവ കത്തി നശിച്ചു. വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ ഉണ്ടായി.
മേലുകാവില്‍ സെന്റ് ജോര്‍ജ് കാത്തോലിക് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് ഇടിമിന്നലേറ്റത്. വീട് ഭാഗികമായി തകര്‍ന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ വാടകയ്ക്കു താമസിക്കുന്ന മേലുകാവ് ആലപ്പാട്ടു വീട്ടില്‍ ജോസിയും 3 കുട്ടികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
Third Eye News Live
0