കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു; മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി; മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നു; ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാൻ നിർദ്ദേശം; രാത്രിയാത്ര നിയന്ത്രണം ഏർപ്പെടുത്തി
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്.
ശക്തമായ മഴയിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും
കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ
അടിയന്തര സാഹചര്യങ്ങളിൽ
മൈക്ക് അനൗൺസ്മെൻ്റ് നടത്തും. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം താൽക്കാലികമായി അടച്ചു.