video
play-sharp-fill

കോട്ടയത്ത് വ്യാപക മഴയും കാറ്റും; ടി ബി റോഡിൽ അൽമുക്താദീർ ജ്വല്ലറിയുടെയും ഫെഡറൽ ബാങ്കിൻ്റെയും ബോർഡുകൾ തകർന്നു വീണു; നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി; നിരവധി മരങ്ങളും നഗരപരിധിയിൽ ഒടിഞ്ഞു വീണു

കോട്ടയത്ത് വ്യാപക മഴയും കാറ്റും; ടി ബി റോഡിൽ അൽമുക്താദീർ ജ്വല്ലറിയുടെയും ഫെഡറൽ ബാങ്കിൻ്റെയും ബോർഡുകൾ തകർന്നു വീണു; നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി; നിരവധി മരങ്ങളും നഗരപരിധിയിൽ ഒടിഞ്ഞു വീണു

Spread the love

കോട്ടയം: കോട്ടയത്ത് കനത്ത വേനൽ മഴ.

വൈകിട്ട് 6.30 കൂടി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.
മഴയോടൊപ്പം വീശിയടിച്ച കാറ്റിലും, ഇടിയിലും ചിലയിടങ്ങളിൽ നാശനഷ്ടമുണ്ടായി. ടി ബി റോഡിൽ അൽമുക്കാതീർ ജ്വല്ലറിയുടെയും ഫെഡറൽ ബാങ്കിൻ്റെയും ബോർഡുകൾ തകർന്നു വീണു.

കോട്ടയം നഗര മധ്യത്തിൽ മെഡിക്കൽ കോളേജ് റോഡിൽ ചുങ്കം ദേശാഭിമാനി ഓഫീസിന് മുന്നിൽ റോഡിലേക്ക് മരം മറിഞ്ഞു വീണു. ഇതോടെ കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഇതേ റോഡിൽ മരം വീണിരുന്നു.
പലയിടങ്ങളിലും മരം വീണ് ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.

കോട്ടയം നഗരപരിധിയിൽ ആറരയോട് കൂടിയാണ് അപ്രതക്ഷിതമായി മഴ പെയ്തത്.
കനത്ത മഴയിൽ കോട്ടയം ടൗണിലെ റോഡുകളിൽ വെള്ളം നിറഞ്ഞു. പകൽ പൂരം കഴിഞ്ഞ് തിരികെ പോയവർക്ക് മഴ ബുദ്ധിമുട്ടുണ്ടാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വാർഡുകളിലും വെള്ളം കയറി.