ന്യുനമർദങ്ങൾ കരയിൽ പ്രവേശിച്ചു; കോട്ടയം ജില്ലയിൽ ശക്തമായ മഴ; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു; ഇല്ലിക്കൽ, തിരുവാർപ്പ്, തിരുവാതുക്കൽ മേഖലകളിൽ വെള്ളം കയറി തുടങ്ങി

Spread the love

കോട്ടയം: അറബിക്കടൽ തീവ്രന്യുന മർദ്ദവും ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദവും കരയിൽ പ്രവേശിച്ചു.

വടക്കൻ കേരളത്തിൽ ഇന്നും തെക്കൻ കേരളത്തിൽ നാളെ വരെയും ഇടവിട്ടുള്ള സാധാരണ മഴ തുടരും. തുടർന്നുള്ള ദിവസങ്ങളിൽ കേരളത്തിൽ മഴ ദുർബലമാകാൻ സാധ്യത.
കഴിഞ്ഞ രണ്ടു ദിവസത്തെ അപേക്ഷിച്ചു ഇന്ന് ശക്തി കുറയും.

കോട്ടയം ജില്ലയിൽ തുടർച്ചയായ മൂന്നാം ദിവസവും ശക്തമായ മഴലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം : 97.6 മിമീ
കോഴ: 103.2
പാമ്പാടി : 68.0
ഈരാറ്റുപേട്ട : 87.0
തീക്കോയി : 103.0
മുണ്ടക്കയം: 54.0
കാഞ്ഞിരപ്പള്ളി : 61.0
വൈക്കം: 126.0

ജില്ലയുടെ കിഴക്കൻ മേഖലയിൽ പെയ്യുന്ന മഴ മൂലം മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു.
തിരുവാർപ്പിലും കുമരകത്തും മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടനിലക്കു മുകളിലാണ്.

ഇന്ന് ഉച്ചക്ക് 12 ന് മീനച്ചിലാറ്റിലെ ജലനിരപ്പ്
കുമരകം : 1.25 മീറ്റർ
തിരുവാർപ്പ് : 1.755 മീറ്റർ