
കോട്ടയം: കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു. രക്ഷാപ്രവർത്തനവുമായി പാലാ ഡിവൈഎസ്പി എ ജെ തോമസ് അടക്കമുള്ളവർ ദുരിത മേഖലയിൽ എത്തിയിട്ടുണ്ട്.
തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ തീക്കോയി വില്ലേജിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതായാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിക്കുളം സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. ചാത്തപ്പുഴ എന്ന ഭാഗത്ത് വെള്ളം പൊങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.