video
play-sharp-fill

കനത്ത മഴ: കോട്ടയം ജില്ലയിൽ 23.6 കോടി രൂപയുടെ കൃഷിനാശം

കനത്ത മഴ: കോട്ടയം ജില്ലയിൽ 23.6 കോടി രൂപയുടെ കൃഷിനാശം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ മെയ് 10 മുതൽ ഇന്നലെ വരെയുണ്ടായ കാറ്റിലും മഴയിലും ജില്ലയിലുണ്ടായത് 23.6 കോടി രൂപയുടെ കൃഷിനാശം. 8161 കർഷകരുടെ 4812.51 ഹെക്ടർ സ്ഥലത്ത് വിവിധ കാർഷിക വിളകൾക്ക് നഷ്ടം സംഭവിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്ക്.

നെല്ല്, റബർ, കപ്പ, വാഴ എന്നിവയാണ് പ്രധാനമായും നശിച്ചത്. വിവിധ ബ്ലോക്കുകളിലെ നാശനഷ്ടത്തിന്റെ കണക്ക്(ലക്ഷത്തിൽ): ഈരാറ്റുപേട്ട-28.97, ഏറ്റുമാനൂർ-291.08 ,
കടുത്തുരുത്തി – 446.32 കാഞ്ഞിരപ്പള്ളി- 41.29, മാടപ്പള്ളി-120.97, പാലാ-177.98 പള്ളം-500.24, പാമ്പാടി-25.51, ഉഴവൂർ-121.20 , വൈക്കം-97.27, വാഴൂർ-514.03

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group