ചുട്ടു പൊള്ളി കോട്ടയം; പകൽ കത്തുന്ന ചൂടും രാത്രിയിൽ നല്ല തണുപ്പും; മീനച്ചിലാറിൽ ഒഴുക്ക് നിലച്ചു; വരണ്ട കിഴക്കൻ കാറ്റും തെളിഞ്ഞ ആകാശവും ചൂടുകൂടാൻ കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

ചുട്ടു പൊള്ളി കോട്ടയം; പകൽ കത്തുന്ന ചൂടും രാത്രിയിൽ നല്ല തണുപ്പും; മീനച്ചിലാറിൽ ഒഴുക്ക് നിലച്ചു; വരണ്ട കിഴക്കൻ കാറ്റും തെളിഞ്ഞ ആകാശവും ചൂടുകൂടാൻ കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റവും കൂടുതൽ മഴ പെയ്ത കോട്ടയത്തിന് ഇപ്പോൾ പൊള്ളുന്നു. അധിക മഴയുമായാണ് ഇത്തവണ കോട്ടയത്തിന് ലഭിച്ചത്.

529.7 മില്ലീമീറ്റർ മഴയാണു പ്രതീക്ഷിച്ചിരുന്നതെങ്കിൽ പെയ്തത് 1215. 5 മില്ലീമീറ്റർ മഴ. എന്നാൽ കോട്ടയത്തിനെ വീർപ്പ് മുട്ടിക്കുന്നത് ഇപ്പോഴത്തെ കനത്ത ചൂടാണ്. 34, 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് പകൽ സമയത്ത് കോട്ടയത്ത് അനുഭവപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന ജില്ലയായി കോട്ടയം മാറിയതായി കാലാവസ്ഥ കേന്ദ്രവും രേഖപ്പെടുത്തുന്നു. 23 ഡിഗ്രി വരെ ചൂട് കൂടാനുള്ള സാദ്ധ്യതയും ചൂണ്ടിക്കാണിക്കുന്നു.

പകൽ കത്തുന്ന ചൂടും രാത്രിയിൽ നല്ല തണുപ്പുമാണ് കോട്ടയത്ത് രേഖപ്പെടുത്തുന്നത്. ചൂടിൽ ജലാശയങ്ങൾ വരണ്ടുതുടങ്ങി. പുഴയും തോടും നീർച്ചാലുകളും വറ്റിത്തുടങ്ങി. മീനച്ചിലാർ അടക്കമുള്ള പുഴകളിൽ ഒഴുക്ക് നിലച്ചു. ഇപ്പോഴെ ഇത്രയും ചൂടാണെങ്കിൽ ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസമെത്തുമ്പോൾ ചൂടിന്റെ കാഠിന്യം അസഹനീയമായിരിക്കും. മാത്രമല്ല കുടിവെള്ള ക്ഷാമം രൂക്ഷമാകാനും സാദ്ധ്യതയുണ്ട്.

വരണ്ട കിഴക്കൻ കാറ്റും തെളിഞ്ഞ ആകാശവും ചൂടുകൂടാൻ കാരണം. തമിഴ്നാട്ടിൽ നിന്ന് വരണ്ട കിഴക്കൻ കാറ്റാണു വീശുന്നത്. ഇതും ചൂട് കൂടുന്നതിന് കാരണമാകുന്നു. അന്തരീക്ഷ താപനില ഉയർന്നതോടെ ഭൂഗർഭ ജലനിരപ്പും താഴ്ന്നു തുടങ്ങി. സൂര്യാതപമേൽക്കാനുള്ള സാധ്യതയും വർധിച്ചതായി ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.