video
play-sharp-fill

ആരോഗ്യ പ്രവർത്തകർക്കെതിരെ പ്രതികാര നടപടി : എൻജിഒ അസോസിയേഷൻ കറുത്ത മുഖമറ അണിഞ്ഞ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ആരോഗ്യ പ്രവർത്തകർക്കെതിരെ പ്രതികാര നടപടി : എൻജിഒ അസോസിയേഷൻ കറുത്ത മുഖമറ അണിഞ്ഞ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പത്തനംതിട്ട കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറും കേരള എൻ.ജി.ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറുമായ സുരേഷ് കൊഴുവേലിയെ സസ്‌പെൻഡ് ചെയ്ത കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു.

നടപടി പിൻവലിക്കണമെന്നും, തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ പരാതി പ്രകാരം കള്ളക്കേസ്സെടുത്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ കറുത്ത മുഖമറ അണിഞ്ഞ് നടത്തിയ പ്രതിഷേധ കൂട്ടായ്മ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ജീവനക്കാരുടെ പ്രതിഷേധ കൂട്ടായ്മകൾ നടന്നു. ഓൺലൈൻ ബുക്ക് ചെയ്ത ആളുകൾക്ക് ലഭിച്ച സ്‌ളോട്ടുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഊഴവും കാത്ത് ക്യൂ നിൽക്കുമ്പോൾ അധികാരത്തിന്റെ മുഷ്ടി ചുരുട്ടി ഉദ്യോഗസ്ഥരെ വിരൽ തുമ്പിൽ നിർത്തി വാക്‌സിൻ സ്വീകരിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി പുറം ലോകം അറിഞ്ഞതിന്റെ ജാള്യത മറക്കാനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയതത്. പഞ്ചായത്ത് പ്രസിഡൻറൻമാർ അവരവരുടെ ഇങ്ങിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന നടപടിക്ക് മൂക്കുകയർ ഇടാൻ സർക്കാർ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്, സംസ്ഥാന കമ്മറ്റി അംഗം പി.സി. മാത്യു, ഭാരവാഹികളായ ജെ ജോബിൻസൺ , ജോഷി മാത്യു , ബിജു ആർ , അജേഷ് പി വി , ടി.കെ. അജയൻ , ഷാജിമോൻ ഏബ്രഹാം, പ്രവീൺലാൽ ഓമനകുട്ടൻ , കെ എൻ ജോസഫ് , ബിന്ദു , വിനു , ജോർജ് മാത്യു, ബ്ലസ്സൻ എന്നിവർ പ്രസംഗിച്ചു.