ഹരിത കർമ്മസേനയിലെ സ്ത്രീകളെ പച്ചത്തെറി വിളിച്ച സംഭവം; പരാതി ഒത്തുതീർപ്പാക്കാൻ പണം ചോദിച്ച് വിളിച്ച വിഷ്ണുവിനെ അറിയാമെന്നും, കേസായാൽ അവൻ്റെ കുടുംബം തകരുമെന്നും പച്ചക്കറി കടയുടമ നിസാർ; കോട്ടയത്തെ കാപ്പാ കേസ് പ്രതിയെ കൊണ്ട് വ്യാജ ഫോൺ വിളിയുടെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാനുള്ള നീക്കം തകൃതി; ഡ്യൂപ്ലിക്കേറ്റിനെ ഇറക്കി രക്ഷപെടാനുള്ള തന്ത്രം വിലപ്പോവില്ല; ഡ്യൂപ്ലിക്കേറ്റ് വിഷ്ണുവിൻ്റെ ശബ്ദ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി തേർഡ് ഐ ന്യൂസ്

Spread the love

കോട്ടയം: ഹരിത കർമ്മസേനയിലെ സ്ത്രീകളെ നാഗമ്പടം എസ് എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറി കടയുടമ പച്ചത്തെറി വിളിച്ച സംഭവത്തിൽ വ്യാജ ഫോൺ വിളി നടത്തിയ വിഷ്ണുവിനെ അറിയാമെന്നും കൂടുതൽ വിവരങ്ങൾ നൽകിയാൽ അവൻ്റെ കുടുംബം തകരുമെന്നും പച്ചക്കറി കടയുടമ നിസാർ. സിപിഎമ്മും, തേർഡ് ഐ ന്യൂസും നൽകിയ പരാതിയിൻമേൽ ഗാന്ധിനഗർ സ്റ്റേഷനിൽ വിളിച്ച് വരുത്തിയപ്പോഴാണ് നിസാർ വെളിപ്പെടുത്തൽ നടത്തിയത്.

video
play-sharp-fill

ഇതിനിടെ കോട്ടയത്തെ കാപ്പാ കേസ് പ്രതിയെ കൊണ്ട് വ്യാജ ഫോൺ വിളിയുടെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നുണ്ട്. കാപ്പാ കേസ് പ്രതിയാണ് വിഷ്ണുവെന്ന പേരിൽ വിളിച്ചതെന്നാണ് വ്യജ ഫോൺ വിളിക്ക് പിന്നിലെ ഗൂഡാലോചനക്കാർ പറയുന്നത്.

എന്നാൽ
ഡ്യൂപ്ലിക്കേറ്റ് വിഷ്ണുവിനെ ഇറക്കി രക്ഷപെടാനുള്ള തന്ത്രം വിലപ്പോവില്ലന്നും വ്യാജ ഫോൺ വിളിയുമായി ബന്ധപ്പെട്ട് സംശയമുള്ളവരുടെ ശബ്ദ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് തേർഡ് ഐ ന്യൂസ് മാനേജ്മെൻ്റ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണു എന്ന് പേര് പറഞ്ഞ് പരിചയപ്പെടുത്തുന്നയാൾ കട ഉടമയെ വിളിച്ച് സംസാരിക്കുന്നതും, 5 ലക്ഷം രൂപ നൽകിയാൽ പ്രശ്നം ഒത്തുതീർപ്പാക്കാമെന്നും, അഞ്ച് ലക്ഷത്തിൽ ഒരു ലക്ഷം രൂപ ഹരിതകർമ്മസേനയ്ക്കും 2 ലക്ഷം രൂപ തേർഡ് ഐക്കും , 2 ലക്ഷം രൂപ പാർട്ടിക്കും നൽകിയാൽ പ്രശ്നം തീർത്തു തരാം എന്നാണ് വിഷ്ണു എന്നയാൾ കടയുടമയോട് സംസാരിക്കുന്നത്.

എന്നാൽ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും കടയുടമയെ വിളിച്ച് പണം ചോദിച്ച വിഷ്ണു എന്ന ആളിനെതിരെ പരാതി കൊടുക്കാനോ, വിഷ്ണുവിൻ്റെ ഫോൺ നമ്പർ പോലീസിന് കൈമാറാനോ കടയുടമ നിസാർ തയ്യാറായിട്ടില്ല.

സിപിഎമ്മും, തേർഡ് ഐ ന്യൂസും നൽകിയ
പരാതിയിൻ മേൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും, ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നിന്നും നിസാറിനെ വിളിച്ച് വിഷ്ണുവിൻ്റെ ഫോൺ നമ്പർ ചോദിച്ചെങ്കിലും നമ്പർ കൈമാറാൻ തയ്യാറല്ല എന്ന നിലപാടാണ് പച്ചക്കറി കടയുടമ നിസാർ സ്വീകരിച്ചത്.

ഇതോടെ വ്യാജ ഓഡിയോയ്ക്ക് പിന്നിൽ
ക്രിമിനൽ ഗൂഡാലോചനയാണെന്ന്
വ്യക്തമായി.

ഇതേ തുടർന്ന് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തേർഡ് ന്യൂസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവി, കോട്ടയം ജില്ലാ പോലീസ് മേധാവി, വെസ്റ്റ് എസ്എച്ച്ഒ, ഗാന്ധിനഗർ എസ്എച്ച്ഒ, സൈബർ സെൽ എസ്എച്ച്ഒ , പച്ചക്കറി കടയുടമ നിസാർ, നാഗമ്പടം സ്വദേശി അനുപ്രസാദ് എന്നിവരാണ് എതിർകക്ഷികൾ.

വ്യാജ വാർത്തയും ഓഡിയോയും ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യുന്നവരും ഗ്രൂപ്പ് അഡ്മിൻമാരും നിയമ നടപടി നേരിടേണ്ടി വരുമെന്ന് തേർഡ് ഐ ന്യൂസ് മാനേജ്മെൻറ് അറിയിച്ചു.