കോട്ടയം ജില്ലയിൽ ഗുണ്ടകളേയും ക്രിമിനലുകളേയും ലഹരി മാഫിയയേയും തടയാനായി എൻഡിപിഎസ് സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുമായ് നിരവധിപേര്‍ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഗുണ്ടകളെയും ക്രിമിനലുകളെയും ലഹരി മാഫിയയെയും തടയാനായി നടത്തിവരുന്ന എൻഡിപിഎസ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നിരോധിത മയക്കുമരുന്നുമായ് നിരവധിപേര്‍ പിടിയിലായി.

കോട്ടയം ടൗൺ, ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, അയര്‍ക്കുന്നം, കുമരകം മുതലായ സ്ഥലങ്ങളിലാണ് പരിശോധന നടത്തിവരുന്നത്. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 13 കേസുകളും, കുമരകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2 കേസുകളും, അയര്‍ക്കുന്നം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 5 കേസുകളും, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 7 കേസുകളും, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2 കേസുകളും ഇപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വില്‍പ്പനക്കായി 10 ഗ്രാം ഗഞ്ചാവ് കൈവശം സൂക്ഷിച്ചു വന്നിരുന്ന ജോസഫ് എബ്രഹാം(25) ജോജിമോന്‍(23) എന്നിവരെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി പോലീസ് 22.01.2022 തീയതിയിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം കഞ്ചാവുമായി കെവിൻ ടോം സജി (19)അറസ്റ്റിലായിരുന്നു. എസ്. ഐ ജയ്ക്യഷ്ണന്‍റെ നേതൃത്വത്തിൽ സി. പി. ഓ തോമസ് സ്റ്റാൻലി , സി. പി. ഓ സന്തോഷ്, സി. പി. ഓ കലേഷ്, സി. പി. ഓ. ജിബിൻ ലോബോ എന്നിവർ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

നിയമം മൂലം നിരോധിച്ചിട്ടുള്ള മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 380 gm ഗഞ്ചാവുമായി പാമ്പാടിയിൽ ‍ജനുവരി 27ന് നടന്ന റെയ്ഡിൽ അലന്‍ സി ജോണ്‍സ[20]നെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാഞ്ഞിരപ്പള്ളിയിൽ നിരോധിത മയക്കുമരുന്നുമായി അബ്ദുല്‍ സമദ്, സുനില്‍ അപ്പച്ചന്‍ എന്നിവർ പൊലീസ് പിടിയിലായിരുന്നു.

മുണ്ടക്കയം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കല്ലേപ്പാലം ഭാഗത്ത് 480 ഗ്രാം ഗഞ്ചാവ് രണ്ടു പൊതികളുമായി സജോ പങ്കജാക്ഷൻ(32)നെ മുണ്ടക്കയം എസ്എച്ചഒ ഷൈന്‍കുമാര്‍ എ, സബ് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍ റ്റി ഡി, എസ് ഐ അനൂപ്കുമാർ, സിപിഒ മാരായ റോബിന്‍, ഷാദുല്‍ നിഷ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തിരുന്നു.

പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ അഖിൽ, നിക്സൺ, എയ്ഞ്ചൽ ജോസഫ്‌ എന്നിവര്‍ നിരോധിത മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായിട്ടുണ്ട്.

കിടങ്ങൂർ പൊലീസ് സ്റ്റേഷനിൽ സ്റ്റെഫിൻ, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ ഗഞ്ചാവ് ബീഡി വലിച്ചതിന് കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.