play-sharp-fill
കോട്ടയത്ത് ​ഗുണ്ടകൾക്കെതിരെ വ്യാപക പരിശോധന; ജില്ലാ പൊലീസ്സ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ ഡ്രൈവിൽ 100 പേരെ കരുതല്‍ തടങ്കലിലാക്കി. 43 പേര്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചു

കോട്ടയത്ത് ​ഗുണ്ടകൾക്കെതിരെ വ്യാപക പരിശോധന; ജില്ലാ പൊലീസ്സ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ ഡ്രൈവിൽ 100 പേരെ കരുതല്‍ തടങ്കലിലാക്കി. 43 പേര്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ഗുണ്ടകള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിൽ ഇന്നലെ പോലീസ് നടത്തിയ സ്‌പെഷല്‍ ഡ്രൈവിൽ നിരവധിപേർക്കെതിരെ നടപടി.

100 പേരെ കരുതല്‍ തടങ്കലിലാക്കി. 43 പേര്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചു. സ്ഥിരം കുറ്റവാളികളായ രണ്ടു പേര്‍ക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിച്ചു. മരങ്ങാട്ടുപിള്ളി സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പ്രത്യേകം മഫ്തി പോലീസും ബൈക്ക് പട്രോളിംഗും നിയോഗിച്ചിരുന്നു.

ജില്ലാ പോലീസ് ചീഫ് കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ഡിവൈഎസ്പി മാരും എസ്‌എച്ച്‌ഒമാരും പരിശോധനയ്ക്കു നേതൃത്വം നല്കി.