play-sharp-fill
ഏറ്റുമാനൂരിൽ ഇൻഫോസിസ് ജീവനക്കാരനു ദാരുണാന്ത്യം..! യുവാവിന്റെ മരണത്തന് ഇടയാക്കിയത് ഹോട്ടലിനു മുന്നിൽ ഭക്ഷണം കഴിച്ച ശേഷം നിന്ന സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ; പൊലീസിനെ കണ്ട് ഭയന്നോടിയ യുവാക്കളുടെ സംഘത്തിലെ ഒരാൾ കെട്ടിടത്തിലെ ടാങ്കിൽ വീണു മരിച്ചു

ഏറ്റുമാനൂരിൽ ഇൻഫോസിസ് ജീവനക്കാരനു ദാരുണാന്ത്യം..! യുവാവിന്റെ മരണത്തന് ഇടയാക്കിയത് ഹോട്ടലിനു മുന്നിൽ ഭക്ഷണം കഴിച്ച ശേഷം നിന്ന സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ; പൊലീസിനെ കണ്ട് ഭയന്നോടിയ യുവാക്കളുടെ സംഘത്തിലെ ഒരാൾ കെട്ടിടത്തിലെ ടാങ്കിൽ വീണു മരിച്ചു

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിനു മുന്നിൽ നിന്നു സംസാരിക്കുകയായിരുന്ന യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസിനെക്കണ്ട് ചിതറിയോടിയ യുവാക്കളിൽ ഒരാൾ വാട്ടർ ടാങ്കിൽ വീണു മരിച്ചു. ഏറ്റുമാനൂരിലെ ഹോട്ടലിനു മുന്നിൽ ഏറ്റുമുട്ടിയ സംഘത്തിലെ ഒരാളാണ് പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ സമീപത്തെ കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ വീണു മരിച്ചത്. കൊച്ചി ഇൻഫോസിസ് ജീവനക്കാരനായ ഏറ്റുമാനൂർ തവളക്കുഴി ബീന നിവാസിൽ നീരജ് റെജി (22) ആണ് മരിച്ചത്. ഇയാൾ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലിനു സമീപത്തെ വെളിച്ചമില്ലാത്ത കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു നീരജും സുഹൃത്തുക്കളും. ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങിയ യുവാക്കൾ റോഡരികിൽ സംസാരിച്ചു നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഈ ഹോട്ടലിനു മുന്നിലെത്തിയ മറ്റൊരു യുവാക്കളുടെ സംഘവുമായി നീരജും സുഹൃത്തുക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ഹോട്ടൽ അധികൃതരും നാട്ടുകാരും വിവരം പൊലീസിൽ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ പൊലീസ് വാഹനം കണ്ട് അക്രമി സംഘം ചിതറിയോടുകയായിരുന്നു. പല വഴിയ്ക്ക് ഓടിയ സംഘത്തിൽ നീരജും ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരും സമീപത്തെ വെളിച്ചമില്ലാത്ത കെട്ടിടത്തിലേയ്ക്കാണ് ഓടിക്കയറിയത്.

പിന്നീട് പൊലീസ് സംഘം പോയെന്ന് ഉറപ്പുവരുത്തിയ യുവാക്കൾ പുറത്തെത്തി. ഇതോടെയാണ് തങ്ങളോടൊപ്പമുണ്ടായിരുന്ന നീരജിനെ കാണാനില്ലെന്നു ഇവർ തിരിച്ചറിയുന്നത്. തുടർന്നു, സുഹൃത്തുക്കൾ പ്രദേശത്താകെ തിരച്ചിൽ നടത്തി. ഇതിനിടെയാണ് ഇവർ ഓടിക്കയറിയ കെട്ടിടത്തിനുള്ളിലെ 20 അടി താഴ്ചയുള്ള ടാങ്കിലെ വെള്ളത്തിൽ വീണ നിലയിൽ യുവാവിനെ കണ്ടെത്തിയത്.

കോട്ടയത്തു നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്ത് എത്തി വല ഉപയോഗിച്ച് മൃതദേഹം പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപ്രതിയിൽ
എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. വള്ളം ശേഖരിക്കുന്നതിന് കെട്ടിടത്തിന്റെ നടയുടെ താഴെയുള്ള കുഴിയിലാണ് നീരജ് വീണത്. കുഴിയിൽ വെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു ചതുരാകൃതിയിൽ നിർമിച്ച കോൺക്രീറ്റ് കുഴിക്ക് ആൾമറയില്ലാതിരുന്നതും സ്ഥലത്ത് വെളിച്ചം ഇല്ലാതിരുന്നതുമാണ് അപകടത്തിനു കാരണമായതെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ അറിയിച്ച് യുവാക്കൾ പ്രശ്‌നമുണ്ടാക്കുന്നതായി അറിയിപ്പ് ലഭിച്ചാണ് സ്ഥലത്ത് എത്തിയതെന്നു പൊലീസ് പറഞ്ഞു