
സ്വന്തം ലേഖകൻ
കോട്ടയം : പുതുപ്പള്ളിക്ക് സമീപം തലപ്പാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ നഴ്സിനെ ബലാൽസംഗം ചെയ്തതായി പരാതി
തലപ്പാടി ഹെൽത്ത് സെന്ററിലെ ഡോ.സുരേന്ദ്രനാഥിനെതിരെയാണ് ഇതേ ആശുപത്രിയിലെ നഴ്സ് പരാതി നല്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയിൽ മേൽ കോട്ടയം ഈസ്റ്റ് പൊലീസ് ബലാൽസംഗത്തിന് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ നാല് മാസം മുൻപ് നടന്ന പീഡന വിവരം പുറത്ത് വരാതിരിക്കാൻ ആരോഗ്യവകുപ്പിലെ ജീവനക്കാർ പരമാവധി ശ്രമിച്ചെങ്കിലും വിവരം കൃത്യമായി തേർഡ് ഐ
ന്യൂസിന് ലഭിക്കുകയായിരുന്നു.
ആശുപത്രിയുടെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്നും അനാരോഗ്യകരമായ കാര്യങ്ങൾ ആശുപത്രിയിൽ നടക്കുന്നതായും കാണിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആരോഗ്യ മന്ത്രിക്ക് പരാതി നല്കിയിരുന്നു. ഈ പരാതിയിലും നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് താല്പര്യം കാണിച്ചില്ല
ഡോ. സുരേന്ദ്രനാഥ് മുൻപ് കോട്ടയം ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ സഹപ്രവർത്തകയായ വനിതാ ഡോക്ടർ സുരേന്ദ്രനാഥിനെതിരെ പെരുമാറ്റദൂഷ്യത്തിന് പരാതി നല്കിയിരുന്നു.
ഗവ. ഹെൽത്ത് സെന്ററിലെ ഡോക്ടർ അതേ ആശുപത്രിയിലെ നേഴ്സിനെ പീഡിപ്പിച്ച പരാതി ലഭിച്ച് നാല് മാസം കഴിഞ്ഞിട്ടും പുറം ലോകമറിയാതെ പരാതി അട്ടിമറിക്കാൻ വൻ ഗൂഡാലോചനയാണ് ആരോഗ്യവകുപ്പിൽ നടക്കുന്നത്.