
കോട്ടയം: കോട്ടയം ഗാന്ധിനഗർ ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ റാഗിംങ് പ്രതികൾക്കെതിരെയും കോളേജ് അധികൃതർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീപ പ്രകാശന സായാഹ്ന ധർണ്ണ തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തി.
ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഏ.ജി.തങ്കപ്പൻ ദീപ പ്രകാശനം നടത്തി.
യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ പി.അനിൽകുമാർ, ഷെൻസ് സഹദേവൻ, ഷാജി ശ്രീശിവം, ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ എം.എസ്.രാധാകൃഷ്ണൻ, അഡ്വ.ശാന്താറാം റോയി തോളൂർ, ജില്ലാ സെക്രട്ടറിമാരായ രാജു കാലായിൽ, എം.എം.റെജിമോൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി സജീഷ്കുമാർ മണലേൽ, ജില്ലാ ട്രഷറർ ബാബു വീട്ടിക്കൽ, ബി.ഡി. വൈ.എസ്. ജില്ലാ പ്രസിഡൻ്റ് ബിഡ്സൺ പാലാ,വിവിധ മണ്ഡലം പ്രസിഡൻ്റ് മാർ എന്നിവർ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ സെക്രട്ടറി മനു പള്ളിക്കത്തോട് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീനിവാസൻ പെരുന്ന കൃതജ്ഞതയും പറഞ്ഞു.